തിരുവനന്തപുരം :സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് പവന് 200 രൂപ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4725 രൂപയും ഒരു പവന് 37800 രൂപയുമായി.
സ്വർണവിലയിൽ കഴിഞ്ഞ വാരം തുടർച്ചയായി കുറവ് രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്‌ച (മെയ് 9) സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് (മെയ് 10) വീണ്ടും വില കുറഞ്ഞത്. കഴിഞ്ഞ വാരം അഞ്ച് ദിവസം തുടർച്ചയായി സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തിയത് ഡോളറിന്‍റെ മൂല്യം കുത്തനെ ഇടിഞ്ഞതോടെയായിരുന്നു.