തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയിൽ ഇന്നും വർധനവ്. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 96.21 രൂപയും ഡീസൽ ലിറ്ററിന് 91.50 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 94.33 രൂപയും ഡീസലിന് 89.74 രൂപയുമാണ് വില. ഒരു മാസത്തിനിടയിൽ പതിനാറാമത്തെ തവണയാണ് രാജ്യത്ത് ഇന്ധവില കൂടുന്നത്.
വീണ്ടും ഉയർന്ന് ഇന്ധനവില - petrol price
പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് വർധിച്ചത്.
![വീണ്ടും ഉയർന്ന് ഇന്ധനവില ഇന്ധനവില ഇന്ധനവില വർധനവ് കേരളത്തിലെ ഇന്ധനവില പെട്രോൾ വില പെട്രോൾ ഡീസൽ വില ഡീസൽ Kerala fuel price hike Kerala fuel price hike Kerala fuel price fuel price petrol diesel petrol price diesel price](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11960441-thumbnail-3x2-fuel.jpg)
കേരളത്തിലെ ഇന്ധനവില
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് മാറ്റമില്ലാതെ തുടർന്ന ഇന്ധനവില രാജ്യത്ത് വീണ്ടും ഉയർന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇന്ധനവില കൂട്ടുന്നത് പൊതുമേഖല എണ്ണക്കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.
Also Read:സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി, വര്‍ധന ഒരു മാസത്തിനിടെ പതിനഞ്ചാം തവണ