തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇന്ധനവില വർധിച്ചു. പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയത്. ഒരു മാസത്തിനിടെ പതിനഞ്ചാം തവണയാണ് ഇന്ധന വില ഉയര്‍ത്തുന്നത്. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 95.92 രൂപയും ഡീസൽ ലിറ്ററിന് 91.23 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 95.04 രൂപയും ഡീസലിന് 89.46 രൂപയുമാണ് വില.
സംസ്ഥാനത്ത് വീണ്ടും ഇന്ധനവില കൂടി, വര്‍ധന ഒരു മാസത്തിനിടെ പതിനഞ്ചാം തവണ - diesel
പെട്രോളിന് 26 പൈസയും ഡീസലിന് 29 പൈസയുമാണ് വർധിച്ചത്.
കേരളത്തിലെ ഇന്ധനവില
Also Read:ഒരു ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടുമുയർന്ന് ഇന്ധന വില
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് ശേഷമാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയർന്നത്. തെരഞ്ഞെടുപ്പ് കാലയളവില്‍ ഇന്ധനവില കൂട്ടുന്നത് പൊതുമേഖല എണ്ണക്കമ്പനികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരുന്നു.