കേരളം

kerala

By

Published : Aug 11, 2019, 9:39 PM IST

Updated : Aug 12, 2019, 4:49 AM IST

ETV Bharat / state

മഴയുടെ ശക്തി കുറയുന്നു: ഇന്ന് റെഡ് അലർട്ടില്ല

ഇടുക്കി, മലപ്പുറം , കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 കടന്നു

മഴയുടെ ശക്തി കുറയുന്നു: നാളെ റെഡ് അലർട്ടില്ല

തിരുവനന്തപുരം: വടക്കൻ ജില്ലകളിലെ ശക്തമായ മഴയ്ക്കും ഉരുൾപൊട്ടലിനും ശേഷം കേരളത്തിന്‍റെ വിവിധ മേഖലകളില്‍ മഴയുടെ ശക്തി കുറയുന്നു. ഇന്ന് എവിടെയും റെഡ് അലർട്ടില്ല. ഇടുക്കി, മലപ്പുറം , കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കേരളത്തില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 76 കടന്നു. ഉരുൾപൊട്ടലില്‍ കേരളത്തില്‍ ഏറ്റവും അധികം ദുരിതം നേരിട്ട മലപ്പുറം കവളപ്പാറ, കോട്ടക്കുന്ന്, വയനാട് പുത്തുമല എന്നിവിടങ്ങളില്‍ രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. കവളപ്പാറയില്‍ നിന്ന് ഇന്ന് ലഭിച്ചത് നാല് മൃതദേഹങ്ങളാണ്. കണ്ണൂരിലും ഇടുക്കിയിലും, തൃശൂരിലും വെള്ളക്കെട്ടില്‍ വീണ്ട് നാല് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. വടക്കൻ കേരളത്തില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

അതേസമയം, കേരള തീരത്ത് മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റ് വീശാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകരുതെന്ന് ദുരന്തനിവാരണ സേനയും മുന്നറിയിപ്പ് നല്‍കി. 3.5 മീറ്റർ ഉയരത്തില്‍ തിരമാലകൾ ഉണ്ടാകാൻ സാധ്യതയെന്നും മുന്നറിയിപ്പ്. അതേസമയം, മൂന്ന് ദിവസത്തെ നിശ്ചലാവസ്ഥയ്ക്ക് ശേഷം ട്രെയിൻ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. തിരുവനന്തപുരം- ഷൊർണൂർ- പാലക്കാട്- കോയമ്പത്തൂർ- റൂട്ടുകളാണ് സഞ്ചാരയോഗ്യമാക്കിയത്. എന്നാല്‍ ഷൊർണൂർ- കോഴിക്കോട് പാതയിലെ ഗതാഗതം പുനസ്ഥാപിച്ചിട്ടില്ല. പാളങ്ങളുടെ അറ്റകുറ്റപ്പണിയും പുഴകളിലെ ജലനിരപ്പ് ഉയർന്നതുമാണ് ഷൊർണൂർ- കോഴിക്കോട് പാത സഞ്ചാരയോഗ്യമാക്കത്തതിന് കാരണം. തിരുവനന്തപുരം - ഷൊർണൂർ റൂട്ടില്‍ റെയില്‍വേ സ്പെഷ്യല്‍ പാസഞ്ചർ ട്രെയിനുകൾ ഓടിക്കുന്നുണ്ട്.

Last Updated : Aug 12, 2019, 4:49 AM IST

For All Latest Updates

ABOUT THE AUTHOR

...view details