തിരുവനന്തപുരം:പ്രവചിക്കാനാകാത്ത കാലാവസ്‌ഥ, അടിക്കടിയുണ്ടാകുന്ന ന്യൂനമർദം ഇങ്ങനെ പല കാരണങ്ങളാൽ കടലിൽ പോകാനാവാതെ തീരാദുരിതത്തിലാണ് (Fishermen in crisis) സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ (Fishermen in crisis). കഴിഞ്ഞ ജൂൺ മാസം മുതൽ ഇതേവരെ 90 ദിവസം കടലിൽ പോകാനായില്ല. വർഷത്തിൽ 100 ദിവസം ട്രോളിങ് നിരോധനമുണ്ട് (Trawling Ban in Kerala). ഇതിനുപുറമെ കടലാക്രമണവും.
കടൽ ശാന്തമായി കിടക്കേണ്ട നവംബർ-ഡിസംബർ മാസങ്ങളിൽ യാനങ്ങൾ കടലിലേക്ക് ഇറക്കാൻ കഴിയാത്ത സാഹചര്യമാണ്. കരയിൽ ബന്ധിപ്പിച്ചിരിക്കുന്ന തങ്ങളുടെ വള്ളങ്ങൾ ഇരുട്ടി വെളുക്കുമ്പോൾ കടലിൽ ഒഴുകി നടക്കുന്ന സ്ഥിതിയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അറബിക്കടലിന്‍റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു. പതിറ്റാണ്ടുകളായി കടലിനെ അടുത്തറിയുന്ന മത്സ്യത്തൊഴിലാളികൾക്ക് ഇന്ന് കടലിനെ തിരിച്ചറിയാൻ കഴിയുന്നില്ല. ന്യൂനമർദങ്ങളുടെ എണ്ണം വർധിച്ചു. ക്രമാതീതമായി കടലിൽ ചൂട് കൂടിയതോടെ മത്സ്യങ്ങൾ പുറം കടലിലേക്ക് പിൻവാങ്ങുന്നതിനാൽ പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങൾക്ക് മത്സ്യം കിട്ടാത്ത സ്ഥിതിയാണുള്ളത്.
ഇരട്ടപ്രഹരമായി ഇന്ധനവില വര്‍ധനവ്