തിരുവനന്തപുരം: സംസ്ഥാനത്ത് സി.എഫ്.എല്‍, ഫിലമെന്‍റ് ബള്‍ബുകളുടെ വില്‍പന നിര്‍ത്തലാക്കും. 2020 നവംബര്‍ മുതല്‍ നിരോധനം നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദേശം. 2020-2021ല്‍ 500 മെഗാവാട്ട് ശേഷിയുള്ള വൈദ്യുതി പദ്ധതി ആരംഭിക്കും. വൈദ്യുതി ക്ഷാമവും വൈദ്യുതി തടസവും ഇല്ലാതാക്കുന്നതിനും 2040 വരെ വൈദ്യുതി ഉറപ്പുവരുത്തുന്നതിനും ട്രാന്‍സ്ഗ്രിഡ് 2.0 പദ്ധതിയും വൈദ്യുതി തടസം ഒഴിവാക്കുന്നതിനായി വൈദ്യുതി 2020 നവീകരണ പദ്ധതിയും വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഇ-സേഫ് പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് സി.എഫ്.എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിര്‍ത്തലാക്കും - വൈദ്യുതി
പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ വൈദ്യുതി ഉല്‍പാദനത്തിന് മുൻഗണന.
![സംസ്ഥാനത്ത് സി.എഫ്.എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിര്‍ത്തലാക്കും 2020 kerala budget thomas issac thomas issac announces budget budget latest news ജനക്ഷേമ ബജറ്റ് ബജറ്റ് പ്രഖ്യാപനങ്ങള്‍ തോമസ് ഐസക്ക് വൈദ്യുതി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5987002-thumbnail-3x2-electricty.jpg)
വൈദ്യുതി
സംസ്ഥാനത്ത് സി.എഫ്.എല്‍, ഫിലമെന്‍റ് ബള്‍ബുകള്‍ നിര്‍ത്തലാക്കും
ഊര്‍ജ മേഖലക്കായി 1,765 കോടി രൂപയാണ് 2020-2021 ബജറ്റില്‍ വടയിരുത്തിയിരിക്കുന്നത്. 14 ലക്ഷം കുടുംബങ്ങള്‍ക്ക് പുതിയതായി വൈദ്യുതി കണക്ഷന്‍ നല്‍കി സംസ്ഥാനത്ത് സമ്പൂര്‍ണ വൈദ്യുതീകരണം പൂര്‍ത്തീകരിച്ചെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
തെരുവ് വിളക്കുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ബള്‍ബുകളും സമ്പൂര്‍ണമായി എല്‍ഇഡിയിലേക്ക് മാറും. പുരപ്പുറം സൗരോര്‍ജ സ്‌കീം ഊര്‍ജികപ്പെടുത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
Last Updated : Feb 7, 2020, 3:37 PM IST