കേരളം

kerala

ETV Bharat / state

ധനവകുപ്പ് പൂർണ പരാജയമെന്ന് പ്രതിപക്ഷം ; അടിയന്തര പ്രമേയത്തിന് അനുമതിയില്ല, സഭ വിട്ട് പ്രതിപക്ഷം

സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം ; തള്ളി സര്‍ക്കാര്‍

മാത്യു കുഴൽനാടൻ അവതരിപ്പിച്ച നോട്ടീസ്  പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി  സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി രൂക്ഷം  ക്ഷേമ പെൻഷൻ വിതരണം  kerala finance department is failure  kerala assembly discussion about finance department  opposition walks out of Assembly in kerala
ധനകാര്യ വകുപ്പ് പൂർണ്ണ പരാജയമെന്ന് പ്രതിപക്ഷം

By

Published : Jul 7, 2022, 2:46 PM IST

തിരുവനന്തപുരം :ധനകാര്യ വകുപ്പ് പൂർണ പരാജയമെന്ന് പ്രതിപക്ഷം. സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിലാണ് ഇക്കാര്യം ആരോപിച്ചത്. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന് (കെഎസ്എസ്‌പിഎല്‍) നൽകിയ ഗ്യാരന്‍റി സർക്കാർ ഒഴിവാക്കിയതിലൂടെ ക്ഷേമ പെൻഷൻ വിതരണം തടസപ്പെടുന്ന സ്ഥിതിയാണ് നിലവിലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളം പോകുന്നത്. കേരളത്തിന്‍റെ കടബാധ്യത 5 ലക്ഷം കോടിയോടടുക്കുന്നതായും നോട്ടിസ് അവതരിപ്പിച്ച മാത്യു കുഴൽനാടൻ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ അവസ്ഥയിൽ കിഫ്ബി വഴി ബജറ്റിന് പുറത്തുനിന്ന് കടമെടുക്കുന്നുവെന്നാണ് സർക്കാർ പറഞ്ഞത്.

എന്നാൽ സർക്കാർ ഇതിൽ നിന്ന് പിന്നോട്ടുപോവുകയാണ്. പരസ്യം നൽകുന്നതിനായി 82 കോടി ചെലവഴിക്കുന്ന സർക്കാർ എസ്.സി., എസ്. ടി വിഭാഗങ്ങൾക്കും കാർഷിക മേഖലയ്ക്കും വേണ്ടി ചെലവഴിച്ചത് വളരെ ചെറിയ തുക മാത്രമാണ്. ഇത് സാമൂഹ്യ നീതി നിഷേധമാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

അധികാരത്തിൽ വരില്ലെന്ന് കരുതി എന്തും പറയാമെന്ന് കരുതേണ്ടന്നായിരുന്നു ധനമന്ത്രി കെ.എൻ.ബാലഗോപാലിന്‍റെ മറുപടി.ക്ഷേമ പെൻഷനും സർക്കാർ ജീവനക്കാരുടെ ശമ്പളവും മുടങ്ങുന്ന സ്ഥിതിയില്ല. കേന്ദ്രത്തിന്‍റെ വക്കീലായി പ്രതിപക്ഷം മാറിയതായും ധനമന്ത്രി പറഞ്ഞു.

നികുതി പിരിവിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇത് ഗുരുതര പ്രതിസന്ധിയിലേക്ക് കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വോക്കൗട്ട് നടത്തി.

ABOUT THE AUTHOR

...view details