തിരുവനന്തപുരം:ക്യാൻസർ ചികിത്സക്കായി മാലദ്വീപിന് കേരളത്തിന്‍റെ കൈത്താങ്ങ്. മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി ആർ.സി.സിയില്‍ നിന്നും സഹകരണം നൽകും. ഇതുമായി ബന്ധപ്പെട്ട് മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുല്ല അമീനും മുഖ്യമന്ത്രി പിണറായി വിജയനും കരാറിൽ ഒപ്പുവച്ചു. ക്യാൻസർ ചികിത്സയ്ക്കായി മാലദ്വീപിൽ നിന്നും നിരവധി പേരാണ് ആര്‍.സി.സിയില്‍ എത്തുന്നത്. ഈ സാഹചര്യത്തെ കണക്കിലെടുത്തും മാലദ്വീപ് സർക്കാരിന്‍റെ അഭ്യർത്ഥന കൊണ്ടുമാണ് സംസഥാന സർക്കാരിന്‍റെ ഈ പുതിയ തീരുമാനം.
ക്യാൻസർ ചികിത്സക്കായി മാലദ്വീപിന് കേരളത്തിന്‍റെ കൈത്താങ്ങ് - ക്യാൻസർ ചികിത്സക്കായി മാലദ്വീപിന് കേരളത്തിന്‍റെ കൈത്താങ്ങ്
മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾക്കായി മാലദ്വീപ് ആരോഗ്യ മന്ത്രി അബ്ദുല്ല അമീനും കേരള മുഖ്യമന്ത്രി പിണറായി വിജയനും കരാറിൽ ഒപ്പുവച്ചു
ആർ.സി.സി യുടെ മികച്ച ചികില്‍സാ സൗകര്യം ഉപയോഗപ്പെടുത്തി മാലദ്വീപിലെ ക്യാൻസർ നിയന്ത്രണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നതാണ് കാരാറിന്‍റെ ലക്ഷ്യം. മാലദ്വീപിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലബോറട്ടറി ജീവനക്കാര്‍ എന്നിവര്‍ക്ക് ആര്‍.സി.സി.യില്‍ നിന്നും പ്രത്യേക പരിശീലനം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ വിദ്യാഭ്യാസ പരിപാടിയിലൂടെ മാലദ്വീപിലെ ക്യാന്‍സര്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ ചികിത്സ രോഗനിര്‍ണയ രംഗത്തെ നൂതനവിദ്യകൾ പരിചയപ്പെടുത്താനും ആര്‍.സി.സി. സൗകര്യമൊരുക്കും.