കേരളം

kerala

ETV Bharat / state

എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു - കൊവിഡ് സാഹചര്യം

ജെ.ഇ.ഇ പരീക്ഷകൾ നടക്കുന്നതു കാരണമാണ് എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

Engineering entrance exam postponed  Kerala Engineering entrance exam  എഞ്ചിനീയറിങ് പ്രവേശന പരീക്ഷ  ജെ.ഇ.ഇ പരീക്ഷ  kerala  കേരളം  കൊവിഡ് സാഹചര്യം  KEAM 2021
എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു

By

Published : Jul 7, 2021, 6:53 PM IST

തിരുവനന്തപുരം: കേരള എഞ്ചിനീയറിങ് പ്രവേശന പരീക്ഷ മാറ്റിവെച്ചു. ഈ മാസം 24 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് മാറ്റിയത്. ജെ.ഇ.ഇ പരീക്ഷകൾ നടക്കുന്നതിനെ തുടർന്നാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എഞ്ചിനീയറിങ്, ഫാര്‍മസി (കീം) അടക്കമുള്ള പ്രവേശന പരീക്ഷകളിലേക്ക് ഒന്നര ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍ ലക്ഷത്തോളം പേരാണ് അപേക്ഷിച്ചിരുന്നത്. കൊവിഡും മറ്റുസംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി പോകുന്നതില്‍ വിദ്യാര്‍ഥികളില്‍ താല്‍പര്യം കുറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപേക്ഷയുടെ എണ്ണം വര്‍ധിച്ചത്.

ALSO READ:പൊളിച്ചെഴുതി മോദി; മന്ത്രിസഭയിലേക്ക് പുതിയ 43 പേർ - പട്ടിക കാണാം

ABOUT THE AUTHOR

...view details