കേരളം

kerala

ETV Bharat / state

Kerala Electricity Crisis High Level Meeting സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം - വൈദ്യുതി പ്രതിസന്ധി ഉന്നതതല യോഗം

Electricity Crisis In Kerala: വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ചേംബറില്‍ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രത്യേക യോഗം. വൈദ്യുതി നിയന്ത്രണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടായേക്കും

kerala electricity crisis  kerala electricity crisis High Level Meeting  Electricity Crisis In Kerala  Minister K Krishnankutty  High Level Meeting In Kerala Electricity Crisis  Minister K Krishnankutty On Electricity Crisis  വൈദ്യുതി പ്രതിസന്ധി  കേരളത്തിലെ വൈദ്യുതി പ്രതിസന്ധി  കെ കൃഷ്‌ണൻകുട്ടി  വൈദ്യുതി പ്രതിസന്ധി ഉന്നതതല യോഗം  വൈദ്യുതി നിയന്ത്രണം
Kerala Electricity Crisis High Level Meeting

By

Published : Aug 21, 2023, 11:58 AM IST

Updated : Aug 21, 2023, 2:16 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമോ എന്ന ആശങ്ക നിലനിൽക്കെ ഇന്ന് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും (High Level Meeting In Kerala Electricity Crisis). വൈകുന്നേരം നാല് മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണന്‍കുട്ടിയുടെ (Minister K Krishnankutty) ചേംബറിലാണ് യോഗം. 365 മെഗാവാട്ട് വൈദ്യുതി കരാർ റദ്ദാക്കിയതിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഹിയറിങ് ഇന്ന് രാവിലെ 10.30 ന് ആരംഭിച്ചിരുന്നു.

സംസ്ഥാനത്തെ വൈദ്യുതി മേഖലയിലെ സ്ഥിതിയെക്കുറിച്ച് സർക്കാരിനെ അറിയിക്കുന്നതിനാണ് ഉന്നതതല യോഗം ചേരുന്നത്. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെങ്കിലും ലോഡ്ഷെഡിങ് അടക്കമുള്ള കാര്യങ്ങളിൽ മുഖ്യമന്ത്രിയാകും തീരുമാനമെടുക്കുക. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നും ലോഡ്ഷെഡിങ് വേണ്ടി വന്നേക്കുമെന്നും മന്ത്രി കെ കൃഷ്‌ണൻകുട്ടി (Minister K Krishnankutty On Electricity Crisis) കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വൈദ്യുതി ബോർഡിന്‍റെ അഭ്യർഥന മാനിച്ചാണ് ഇന്ന് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഹിയറിങ് ആരംഭിച്ചത്. 365 മെഗാവാട്ട് വൈദ്യുതി വാങ്ങി കൊണ്ടിരുന്ന രണ്ട് കമ്പനികളുമായുള്ള കരാർ കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് യോഗം ചേരുന്നത്.

ജിൻഡാൽ ഇന്ത്യ പവർ ലിമിറ്റഡ് (JINDAL INDIA POWER LTD) (150 മെഗാവാട്ട്), ജാബുവ പവർ (Jabua Power Limited) (215 മെഗാവാട്ട്) എന്നീ കമ്പനികളിൽ നിന്നായിരുന്നു കേരളം വൈദ്യുതി വാങ്ങിക്കൊണ്ടിരുന്നത്. ഇരു കമ്പനികളുമായുള്ള കരാർ തുടരാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് താത്‌കാലിക പരിഹാരമാകും. അതേസമയം, വൈദ്യുതി ഉപയോക്താക്കൾക്ക് സ്‌മാർട്ട് മീറ്റർ ഏർപ്പെടുത്തുന്നതിനായുള്ള പദ്ധതിയിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി 25-ന് മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടിയും ചർച്ച നടത്തും.

ഇതിൽ സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകി പദ്ധതി നടപ്പാക്കേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാൽ കേന്ദ്രമാതൃക സ്വീകരിച്ചില്ലെങ്കിൽ ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകില്ലെന്ന് കേന്ദ്രവും ആവർത്തിച്ചിട്ടുണ്ട്.

ഡാമുകളിലെ ജലനിരപ്പ് കുറയുന്നത് തിരിച്ചടി: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ പെയ്‌തില്ലെങ്കില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടി വരുമെന്ന് മന്ത്രി കെ കൃഷ്‌ണന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ആവശ്യമായ വൈദ്യുതി ഉത്‌പാദിപ്പിക്കുന്നതിന് വേണ്ട വെള്ളം ഡാമുകളില്‍ ഇല്ലാത്ത സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിരുന്നു. മഴ പെയ്‌താല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരില്ലെന്നുമാണ് അന്ന് മന്ത്രി പറഞ്ഞിരുന്നത്.

Last Updated : Aug 21, 2023, 2:16 PM IST

ABOUT THE AUTHOR

...view details