കേരളം

kerala

ETV Bharat / state

തെരഞ്ഞെടുപ്പിന്‍റെ അവസാന മിനിറ്റുകളിൽ കേരളം #LIVE_UPDATES - കേരളം പോളിങ് ബൂത്തിലേക്ക്

Kerala Elections Live Updates
കേരളം പോളിങ് ബൂത്തിലേക്ക്

By

Published : Apr 6, 2021, 6:31 AM IST

Updated : Apr 6, 2021, 6:58 PM IST

18:49 April 06

  • സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാന മിനുറ്റുകളിൽ പോളിങ് ശതമാനം 73.40ൽ എത്തി.

ജില്ല തിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 69.19%

കൊല്ലം 72.30%

പത്തനംതിട്ട 66.86%

ആലപ്പുഴ 74.23%

കോട്ടയം 71.70%

ഇടുക്കി 69.79%

എറണാകുളം 71.21%

തൃശൂർ 73.20%

പാലക്കാട് 75.58%

മലപ്പുറം 72.62%

കോഴിക്കോട് 77.31%

വയനാട് 74.33%

കണ്ണൂർ 77.10%

കാസർകോട് 74%

18:24 April 06

  • പിണറായിയുടെ ഭരണം മെയ് രണ്ടിന് അവസാനിക്കുമെന്ന് എ. കെ. ആന്‍റണി. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിൽ ജാഗ്രത വേണം. കോൺഗ്രസ്  ഇന്ത്യയിൽ ഇടിമുഴക്കം പോലെ തിരിച്ചുവരവ്  ഉണ്ടാകാൻ  പോകുകയാണ്. യുഡിഎഫ് വന്നാൽ പിൻവാതിൽ നിയമനങ്ങൾ എന്നെന്നേയ്ക്കുമായി  അവസാനിപ്പിക്കുമെന്നും എ. കെ. ആന്‍റണി.

17:45 April 06

  • ആലപ്പുഴ ജില്ലയിലെ 17,82,900 വോട്ടർമാരിൽ ഇതുവരെ 12,81,111 പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തി. 6,18,583 പുരുഷൻമാരും (72.71 ശതമാനം) 6,62,526 സ്ത്രീകളും (71.07 ശതമാനം) 2 ട്രാൻസ്‌ജെൻഡർമാരും (50 ശതമാനം) വോട്ട് രേഖപ്പെടുത്തി.

17:14 April 06

ഡീൻ കുര്യാക്കോസ് വോട്ട് രേഖപ്പെടുത്തി
  • പാലക്കാട് അട്ടപ്പാടി മുള്ളിയിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. രംഗസ്വാമി എന്ന വ്യക്തിയുടെ വോട്ടാണ് മറ്റൊരാൾ രേഖപ്പെടുത്തിയത്.

17:13 April 06

അക്രമണങ്ങൾക്കിടയിൽ വോട്ടെടുപ്പ്

  • തളിപ്പറമ്പ് 174 വേശാല ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജൻ്റിന് നേരെ മുളക് പൊടി എറിഞ്ഞു. ബൂത്ത് ഏജൻ്റ് ഷംസുദ്ദീനിൻ്റെ കണ്ണിലാണ് മുളക് പൊടി എറിഞ്ഞത്.
  • തളിപ്പറമ്പ് മലപ്പട്ടം 187 എ ബൂത്തിലെ യുഡിഎഫ് ബൂത്ത് ഏജൻ്റ് പവിത്രനെ ബൂത്തിൽ നിന്ന് അടിച്ച് ഓടിച്ചു. സിപിഎം പ്രവർത്തകരാണ് അടിച്ചത്.

17:06 April 06

വോട്ടുകൾ നന്മയ്ക്കായി വിനിയോഗിക്കണമെന്ന് നടൻ ആസിഫ് അലി

16:41 April 06

എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ
  • സംസ്ഥാനത്ത് പോളിങ് ശതമാനം ഉയരുന്നു. 4.45 വരെ രേഖപ്പെടുത്തിയത് 65.93 ശതമാനം പോളിങ്.

തിരുവനന്തപുരം 60.47%

കൊല്ലം 63.71%

പത്തനംതിട്ട 61.97%

ആലപ്പുഴ 66.53%

കോട്ടയം 64.47%

ഇടുക്കി 61.93%

എറണാകുളം 65.00%

തൃശൂർ 65.75%

പാലക്കാട് 63.10%

മലപ്പുറം 63.19%

കോഴിക്കോട് 69.41%

വയനാട് 66.02%

കണ്ണൂർ 64.68%

കാസർകോട് 60.71%

16:24 April 06

വോട്ട് രേഖപ്പെടുത്തി പി. രാജീവ്
  • ഇടുക്കി നെടുങ്കണ്ടത്ത് വോട്ട് ചെയ്യാനെത്തിയ ആളുടെ വോട്ട് പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയതായി പരാതി.
  • പേരാമ്പ്ര യുഡിഎഫ് സ്ഥാനാർഥി സി. എച്ച്. ഇബ്രാഹിം കുട്ടിയെ തടഞ്ഞു. കൂത്താളി 48-ാം നമ്പർ ബൂത്തിലാണ് തടഞ്ഞത്. സ്ഥാനാർഥികളെ സ്വാധീനിക്കാൻ ശ്രമമെന്ന് ആരോപണം. പിന്നിൽ സിപിഎമ്മെന്ന് ലീഗ്. പ്രശ്നം പിന്നീട് സമാധാനപരമായി അവസാനിപ്പിച്ചു.
  • ആറാട്ടുപുഴയിൽ വീണ ജോർജിന് നേരം കയ്യേറ്റ ശ്രമമെന്ന് ആരോപണം.

15:43 April 06

ആര്യാടൻ മുഹമ്മദ് വോട്ട് രേഖപ്പെടുത്തി
  • എൽഡിഎഫ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് ബിന്ദുകൃഷ്ണ. കൊല്ലം മണ്ഡലത്തിൽ വ്യാജ പ്രചരണം. കോൺഗ്രസ് പ്രാദേശിക നേതാക്കളുടെ ശബ്ദരേഖ എന്ന നിലയിൽ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നതായും ബിന്ദു കൃഷ്ണ.

15:20 April 06

തൃശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി വോട്ട് ചെയ്തു
  • കോട്ടയത്ത് കനത്ത മഴ. പാലായിലും പരിസര പ്രദേശങ്ങളിലും വോട്ടെടുപ്പ്  മന്ദഗതിയിൽ

15:03 April 06

വിജയ പ്രതീക്ഷ പങ്കുവെച്ച് വയലാർ രവി
  • പാലക്കാട് മണ്ണാർക്കാട് അരയംകോട് യൂണിറ്റി സ്ക്കൂളിലെ 108 നമ്പർ ബൂത്തിൽ 108 ആം നമ്പർ വോട്ടർ കെ.ഇ. കുരുവിളയുടെ വോട്ട് കള്ളവോട്ട് ചെയ്തു. എറണാകുളത്ത് താമസമുള്ള ഇദ്ദേഹം ബൂത്തിലെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് അദ്ദേഹം ചാലഞ്ച് വോട്ട് ചെയ്ത് മടങ്ങി.

15:00 April 06

ശശി തരൂർ വോട്ട് രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ
  • സംസ്ഥാനത്തെ പോളിങ് ശതമാനം ഉച്ചയ്ക്ക് 3 മണിയ്ക്ക് 54.3% ആയി ഉയർന്നു.

തിരുവനന്തപുരം 50.04%

കൊല്ലം 52.13%

പത്തനംതിട്ട 51.15%

ആലപ്പുഴ 54.34%

കോട്ടയം 53.35%

ഇടുക്കി 51.28%

എറണാകുളം 54.55%

തൃശൂർ 55.71%

പാലക്കാട് 56.92%

മലപ്പുറം 46.19%

കോഴിക്കോട് 54.50%

വയനാട് 51.47%

കണ്ണൂർ 59%

കാസർകോട് 53.57%

14:14 April 06

കൊടിക്കുന്നിൽ സുരേഷ് വോട്ട് രേഖപ്പെടുത്തി
  • അട്ടപ്പാടിയിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന പോളിങ് ഓഫീസർ 20 അടി താഴ്ചയിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റു. അഗളി ഗവൺമെന്‍റെ വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് വന്ന ഉദ്യാഗസ്ഥയാണ് മൂന്ന് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റത്. വീഴ്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

13:59 April 06

മന്ത്രി പി. തിലോത്തമൻ ആലപ്പുഴയിൽ വോട്ട് ചെയ്തു
  • തൃക്കുന്നപുഴയിൽ സംഘർഷം കണ്ടു നിന്നയാൾ മരിച്ചു.

13:57 April 06

കൽപ്പറ്റ എൽഡിഎഫ് സ്ഥാനാർഥി ശ്രയംസ് കുമാറും വോട്ട് രേഖപ്പെടുത്തി
  • സംസ്ഥാനത്ത് പോളിങ് ശതമാനം ഉയരുന്നു. 2 മണിവരെ രേഖപ്പെടുത്തിയത് 50.1 ശതമാനം പോളിങ്. ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയത് പാലക്കാട്ട്.

13:10 April 06

യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ഇബ്രാഹിം കുട്ടി
  • സംസ്ഥാനത്ത് 44.1% പോളിങ് രേഖപ്പെടുത്തി.

ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

തിരുവനന്തപുരം 42.1%

കൊല്ലം 41.61%

പത്തനംതിട്ട 45.12%

ആലപ്പുഴ 43.28%

കോട്ടയം 42.77%

ഇടുക്കി 40.2%

എറണാകുളം 43.93%

തൃശൂർ 45.9%

പാലക്കാട് 45.88%

മലപ്പുറം 42.2%

കോഴിക്കോട് 45.6%

വയനാട് 44.45%

കണ്ണൂർ 47.3%

കാസർകോട് 43.2%

12:48 April 06

ചരിത്രത്തിലെ ഉജ്വലമായ വിജയമുണ്ടാകും: എം. എ. ബേബി
  • പാലക്കാട് സംഗീത കോളജിൽ വോട്ട് മാറി രേഖപ്പെടുത്തി. പാലക്കാട് സംഗീത കോളജിലെ ബൂത്ത് നമ്പർ 28ലാണ് സംഭവം.  ഒരേ പേരും വിലാസവുമുള്ള രണ്ട് പേരിൽ ഒരാൾ നേരത്തെ വന്ന് വോട്ട് മാറി രേഖപ്പെടുത്തുകയായിരുന്നു. ക്രമ നമ്പർ 1092ൽ ഉള്ള വ്യക്തി ക്രമ നമ്പർ 1088 ലുള്ള വ്യക്തിയുടെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു. രണ്ട് പേരുടേയും പേര് ഗിരീഷ് എന്നായിരുന്നു. സംഭവം വിവാദമായതോടെ വരണാധികാരി ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

12:41 April 06

  • കണ്ണൂർ പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിങ് ഓഫീസർക്ക് മർദനം. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. സിപിഎം പ്രവർത്തകരാണ് മർദിച്ചത്. തലശേരി പാറാൽ ഡിഐഎ കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്റഫ്.

12:35 April 06

വോട്ട് രേഖപ്പെടുത്തി തിരുവഞ്ചൂർ രാധാകൃഷ്ണൻ

12:15 April 06

ദൈവവിശ്വാസികളെ ദ്രോഹിച്ചയാൾ ഇപ്പോൾ എന്തിന് ദൈവത്തെ വിളിക്കുന്നു: കെ. സി. വേണുഗോപാൽ
  • അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ 40.1 ശതമാനം കടന്ന് സംസ്ഥാനത്തെ പോളിങ്. ഉയർന്ന പോളിങ് പാലക്കാട് ജില്ലയിൽ. ഏറ്റവും കുറഞ്ഞ പോളിങ് കാസർകോട്ട്. തിരുവനന്തപുരം, പുനലൂർ, തവനൂർ മണ്ഡലങ്ങളിലും കുറഞ്ഞ പോളിങ്.

12:09 April 06

നടൻ മമ്മൂട്ടി വോട്ട് ചെയ്യാനെത്തി
  • മമ്മൂട്ടി വോട്ട് ചെയ്യുന്നത് റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമ പ്രവർത്തകരെ തടയാൻ ബിജെപി പ്രവർത്തകരുടെ ശ്രമം.

11:53 April 06

പി. സി. ജോർജ് വോട്ട് രേഖപ്പെടുത്തി

11:37 April 06

എൽഡിഎഫിന് വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് എം. വി. ഗോവിന്ദൻ
  • കേരളത്തിൽ എൽഡിഎഫ് ചരിത്രത്തിലെ ഉജ്വലമായ വിജയമുണ്ടാകുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം. എ. ബേബി. കൊവിഡ് പ്രതിരോധത്തിലെ സംസ്ഥാന മാതൃക ജനങ്ങൾ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തും. വിദ്യാഭ്യാസ മേഖലയിലെയും, ആരോഗ്യ മേഖലയിലെയും നേട്ടങ്ങൾ ജനത്തിന് മുന്നിലുണ്ട്.

11:29 April 06

  • കണ്ണൂർ താഴെചൊവ്വയിൽ കള്ളവോട്ട് ചെയ്തയാൾ കസ്റ്റഡിയിൽ. വലിയന്നൂർ സ്വദേശി ശശീന്ദ്രനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

11:22 April 06

ലതിക സുഭാഷ് വോട്ട് രേഖപ്പെടുത്തി

സംസ്ഥാനത്ത് രാവിലെ 11.15 വരെ 30.01 പോളിങ് രേഖപ്പെടുത്തി.

11:08 April 06

എൽഡിഎഫ് സർക്കാർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പി. സി. വിശ്വനാഥ്
  • സംസ്ഥാനത്ത് 11 മണിവരെ 29.03 ശതമാനം പോളിങ് രേഖപ്പെടുത്തി.

10:54 April 06

ശബരിമല വിഷയത്തിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും: ഉമ്മൻ ചാണ്ടി
  • കണ്ണൂരിൽ വോട്ടർമാർക്ക് കാട്ടുപന്നിയുടെ ആക്രമണം. കൊടിയത്തൂർ തോട്ടുമുക്കത്താണ് സംഭവം. രണ്ട് പേർക്ക് പരിക്ക്

10:53 April 06

കൊല്ലം ജില്ലയിലെ പോളിങ് ശതമാനം

  • കരുനാഗപ്പള്ളി -24.36%
  • ചവറ -23.36%
  • കുന്നത്തൂർ -22.57%
  • കൊട്ടാരക്കര -24.20%
  • പത്തനാപുരം -25%
  • പുനലൂർ -22%
  • ചടയമംഗലം -23%
  • കുണ്ടറ  -22%
  • കൊല്ലം -23%
  • ഇരവിപുരം -23%
  • ചാത്തന്നൂർ -22%

10:51 April 06

പത്തനംതിട്ട

  • തിരുവല്ല- 22.54%
  • റാന്നി- 22.01%
  • ആറന്മുള-23.73%
  • കോന്നി-24.89%
  • അടൂര്‍-25.53%

10:50 April 06

  • പാലക്കാട് മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

തൃത്താല- 17.64%

പട്ടാമ്പി- 17.24%

ഷൊർണൂർ- 17.34%

ഒറ്റപ്പാലം- 17.52%

കോങ്ങാട്- 17.11%

മണ്ണാർക്കാട്- 16.18%

മലമ്പുഴ- 17.48%

പാലക്കാട്-17.28%

തരൂർ- 17.83%

ചിറ്റൂർ- 17.69%

നെന്മാറ- 17.67%

ആലത്തൂർ- 18.75%

10:48 April 06

നടൻ മുകേഷ് വോട്ട് രേഖപ്പെടുത്തി
  • കിഴുന്ന യുപി സ്കൂളിൽ 131-ാം ബൂത്തിലെ വോട്ടിങ്  മെഷീൻ തകരാർ പരിഹരിച്ചു. യന്ത്ര തകരാറിനെ തുടർന്ന് ഒരു മണിക്കൂറോളമാണ് ഇവിടെ വോട്ടെടുപ്പ് തടസപ്പെട്ടത്

10:42 April 06

  • ശബരിമല, ലവ് ജിഹാദ് വിഷയങ്ങളിൽ ഇടത് വലത് മുന്നണികൾക്ക് ഇരട്ടത്താപ്പ് കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. തെരഞ്ഞെടുപ്പ് രാഷ്ടീയ ചരിത്രത്തിൽ നാഴികക്കല്ലായി മാറും. കേന്ദ്ര സർക്കാരിൻ്റെ വികസന പരിപാടികൾക്ക് ജനങ്ങൾ അംഗീകാരം നൽകുമെന്നും വൈരുധ്യാത്മിക ബൗദ്ധികവാദം ലോകത്തിൽ തന്നെ അവസാനിച്ച സാഹചര്യത്തിൽ സിപിഎം പിരിച്ചു വിടാൻ സീതാറാം യെച്ചൂരിയോട് പിണറായി അവശ്യപ്പെടണമെന്നും വി. മുരളീധരൻ

10:42 April 06

  • മോറാഴ ഹയർ സെക്കന്‍ററി സ്കൂളിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. വി. പി. അബ്ദുൽ റഷീദും സിപിഎം പ്രവർത്തകരും തമ്മിൽ വാക്കേറ്റം. സംശയം തോന്നുന്നവരെ മാസ്ക് ഊരി പരിശോധിക്കണമെന്ന യുഡിഎഫ് സ്ഥാനാർഥിയുടെ ആവശ്യത്തെ ചൊല്ലിയായിരുന്നു വാക്കുതർക്കം.

10:36 April 06

ജോസ് കെ മാണി വോട്ട് ചെയ്യാനാനെത്തിയ ദൃശ്യങ്ങൾ
  • ആലപ്പുഴ ജില്ലയിലെ മണ്ഡലം തിരിച്ചുള്ള പോളിങ് ശതമാനം

അരൂർ- 16.87%

ചേർത്തല- 17.57%

ആലപ്പുഴ- 17.01%

അമ്പലപ്പുഴ- 16.71%

കുട്ടനാട്- 15.95%

ഹരിപ്പാട്- 16.44%

കായംകുളം- 16.83%

മാവേലിക്കര- 16.52%

ചെങ്ങന്നൂർ- 16.85%

10:22 April 06

മാണി സി കാപ്പൻ വോട്ട് രേഖപ്പെടുത്തി

10:15 April 06

ഇടത് മുന്നണിയ്ക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകും കെ. കെ. ശൈലജ
  • 21 ശതമാനം കടന്ന സംസ്ഥാനത്തെ പോളിങ്. പലയിടത്തും വോട്ടർമാരുടെ നീണ്ടനിര.

10:00 April 06

മുഖ്യമന്ത്രി എത്ര ശരണം വിളിച്ചാലും അയ്യപ്പൻ കേൾക്കില്ലെന്ന് കെ. മുരളീധരണൻ
  • സംസ്ഥാനത്ത് പോളിങ് ശതമാനം ഉയരുന്നു. 10 മണി വരെ രേഖപ്പെടുത്തിയത് 18.5 ശതമാനം പോളിങ്.

തിരുവനന്തപുരം 17.9%

കൊല്ലം 18.01%

പത്തനംതിട്ട 17.ഞ്ഞ9%

ആലപ്പുഴ 17.06%

കോട്ടയം 17.01%

ഇടുക്കി 15.9%

എറണാകുളം 18.01%

തൃശൂർ 17.01%

പാലക്കാട് 1898%

മലപ്പുറം 16.3%

കോഴിക്കോട് 17.03%

വയനാട് 18.01%

കണ്ണൂർ 18.9%

കാസർകോട് 17.2%

09:46 April 06

അട്ടിമറിക്കുള്ള അവസാന നീക്കവും പരാജയപ്പെട്ടതായി ജെ. മേഴ്സിക്കുട്ടിയമ്മ
  • തിരൂരങ്ങാടി നിയോജക മണ്ഡലം  എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് പരപ്പനങ്ങാടി നഗരസഭയിലെ ചിറമംഗലം എയുപി സ്കൂളിൽ 18 എ നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.
  • കോഴിക്കോട് ജില്ലയിൽ 9.30 വരെ 16.35 % പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ 2558679 വോട്ടർമാരാണ് ആകെ ഉള്ളത്.

09:39 April 06

ജനങ്ങൾ ബിജെപിയെ ഇഷ്ടപ്പെടുന്നതായി വി. വി. രാജേഷ്
  • നേമത്തും കഴക്കൂട്ടത്തും കനത്ത പോളിങ്ങ്. പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര.

09:34 April 06

  • പോളിങ് ശതമാനം 17.2 കടന്നു.

തിരുവനന്തപുരം 16.7%

കൊല്ലം 15.6%

പത്തനംതിട്ട 17.5%

ആലപ്പുഴ 14.8%

കോട്ടയം 15.7%

ഇടുക്കി 14.9%

എറണാകുളം 17.01%

തൃശൂർ 16.9%

പാലക്കാട് 17.8%

മലപ്പുറം 14.9%

കോഴിക്കോട് 16.3%

വയനാട് 16.9%

കണ്ണൂർ 15.9%

കാസർകോട് 15.2%

09:10 April 06

ഇരുമുന്നണികളും തമ്മിലുള്ള ധാരണ പുറത്ത് വന്നതായി കുമ്മനം
  • സംസ്ഥാനത്ത് വോട്ടിങ് ശതമാനം ഉയരുന്നു. ആദ്യ രണ്ട് മണിക്കൂറിൽ 14.2 ശതമാനം വോട്ടിങ് രേഖപ്പെടുത്തി.

09:09 April 06

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വോട്ട് ചെയ്തു
  • സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്‍റണി കരിയില്‍ എന്നിവർ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ എന്നിവർ എറണാകുളം സെന്‍റ്. മേരിസ് ഗേള്‍സ് ഹൈസ്‌കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി

09:06 April 06

  • വോട്ടർ കുഴഞ്ഞു വീണ് മരിച്ചു. ആറന്മുള മണ്ഡലത്തിൽ വള്ളംകുളം ഗവ. സ്ക്കൂളിലാണ് സംഭവം.

09:03 April 06

യുഡിഎഫിന് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് പി. കെ. കുഞ്ഞാലിക്കുട്ടി
  • ജോസ്. കെ. മാണി വോട്ട് ചെയ്തു. വോട്ട് രേഖപ്പെടുത്താൻ എത്തിയത് കുടുംബസമേതം.
  • ബിജെപിയുടെ തൃശൂർ സ്ഥാനാർഥി സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്താനെത്തി.

08:56 April 06

  • ധർമജനെ ബാലുശ്ശേരിയിൽ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞു.
  • തെരഞ്ഞെടുപ്പ് വിജയകരമായി പൂർത്തിയാക്കുന്നതിനും ശരിയായ സർക്കാർ അധികാരത്തിൽ വരുന്നതിനുമായി പ്രാർത്ഥിക്കുന്നുവെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി. ലൗ ജിഹാദ് ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യേണ്ട സമയമല്ലിതെന്നും കർദിനാൾ

08:50 April 06

തുടർഭരണം വരുമെന്നതിൽ സംശയമില്ലെന്ന് എം. എം. മണി
  • പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് വോട്ട് രേഖപ്പെടുത്തി.

08:48 April 06

  • പാലക്കാട് ജില്ലയിൽ നിലവിൽ 195224 പേർ വോട്ട് രേഖപ്പെടുത്തി.

തൃത്താല- 8.41%

പട്ടാമ്പി- 8.45%

ഷൊർണൂർ- 8.37%

ഒറ്റപ്പാലം- 8.67%

കോങ്ങാട്- 8.43%

മണ്ണാർക്കാട്-7. 57%

മലമ്പുഴ- 8.54%

പാലക്കാട്-8.49%

തരൂർ- 8.53%

ചിറ്റൂർ- 8.42%

നെന്മാറ- 8.39%

ആലത്തൂർ- 9.09%

08:47 April 06

  • സത്യസന്ധമായ പ്രവർത്തനം നടത്താൻ യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നില്ലെന്ന് കുമ്മനം രാജശേഖരൻ.

08:46 April 06

  • തൃക്കരിപ്പൂർ മണ്ഡലത്തിലെ പിലിക്കോട്  177 ബൂത്തിലെ യു ഡി എഫ് ഏജന്‍റിന് മർദ്ദനമേറ്റതായി പരാതി. കേരള കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജയിംസ് മാരൂരിനാണ് മർദ്ദനമേറ്റത്. എൽഡിഎഫ് പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് പരാതി.
  • കോട്ടയം ചിറക്കടവിൽ വോട്ടിംഗ് യന്ത്രം തകരാറിലായതിനാൽ 40 ഓളം വോട്ടർമാർ വോട്ട് ചെയാതെ മടങ്ങി.

08:45 April 06

കോട്ടയത്തെ പോളിങ്ങ് ശതമാനം ഇങ്ങനെ:

ഏറ്റുമാനൂര്‍-6.91%

കോട്ടയം-6.89%

പുതുപ്പള്ളി-7.43%

പാലാ-6.54%

വൈക്കം-6.65%

ചങ്ങനാശേരി-7.09%

കടുത്തുരുത്തി-6.10%

കാഞ്ഞിരപ്പള്ളി-7.37%

പൂഞ്ഞാര്‍-6.39%

08:45 April 06

  • എറണാകുളം ജില്ലയില പോളിങ് ശതമാനം - 8 മണി വരെ

പെരുമ്പാവൂർ - 5.25

അങ്കമാലി- 5.46

ആലുവ - 6.02

കളമശേരി - 5.98

പറവൂർ - 6.26

വൈപ്പിൻ - 5. 82

കൊച്ചി- 5.15

തൃപ്പൂണിത്തുറ - 6.04

എറണാകുളം- 6.07

തൃക്കാക്കര - 6.54

കുന്നത്തുനാട് - 5:34

പിറവം - 6.11

മുവാറ്റുപുഴ - 5.74

കോതമംഗലം - 6

08:43 April 06

  • പട്ടാമ്പി എൽ.ഡി.എഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഓങ്ങല്ലൂർ പഞ്ചായത്തിലെ കാരക്കാട് എഎംയുപി സ്കൂൾ 137-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. പട്ടാമ്പിയിൽ ബിജെപിയും കോൺഗ്രസ് വോട്ട് കച്ചവടത്തിന് ധാരണയുണ്ടാക്കിയതായി മുഹമ്മദ് മുഹ്‌സിൻ ആരോപിച്ചു.
  • വി.കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎയും, കളമശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി. ഇ അബ്ദുൽ ഗഫൂറും കൊങ്ങോര്‍പ്പിള്ളി ഗവഎച്ച്എസ്എസിലെ 45-ാം നമ്പര്‍ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

08:41 April 06

  • ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാർ ഭക്തരെ മുറിവേൽപ്പിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

08:21 April 06

മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി
  • കേരളത്തിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യുമെന്നും മുഖ്യമന്ത്രി.

08:15 April 06

കണ്ണൂരിൽ മികച്ച വിജയം നേടുമെന്ന് കെ. പി. മോഹനൻ
  • സംസ്ഥാനത്തെ വോട്ടിങ് ശതമാനം 7.1 ശതമാനമായി ഉയർന്നു

തിരുവനന്തപുരം 6.9%

കൊല്ലം 6.2%

പത്തനംതിട്ട 7.5%

ആലപ്പുഴ 6.2%

കോട്ടയം 7.5%

ഇടുക്കി 6.19%

എറണാകുളം 7.5%

തൃശൂർ 8.5%

പാലക്കാട് 5.9%

മലപ്പുറം 6.1%

കോഴിക്കോട് 6.97%

വയനാട് 4.8%

കണ്ണൂർ 6.1%

കാസർകോട് 5.9%

08:12 April 06

  • മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി. ധർമ്മടത്ത് പോളിങ് ബൂത്തിൽ എത്തി.

08:03 April 06

എം. കെ. മുനീർ വോട്ട് ചെയ്തു
  • മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും വോട്ട് രേഖപ്പെടുത്താൻ എത്തി

08:03 April 06

  • കാഞ്ഞങ്ങാട് മണ്ഡലത്തിലെ 185, 187 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം തകരാറായി
  • മന്ത്രി കെ കൃഷ്ണൻകുട്ടി രാവിലെ 7 ന് വണ്ടിത്താവളം വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.

08:01 April 06

  • പാലക്കാട് സുരക്ഷക്കായി 5953 ഉദ്യോഗസ്ഥരെ നിയോഗിച്ചു. പൊലീസ് ഓഫീസര്‍മാര്‍, സ്പെഷല്‍ പോലീസ് ഓഫീസര്‍മാര്‍, കേന്ദ്രസേന എന്നിവരുള്‍പ്പെടെയാണ് 5853 പേര്‍.
  • കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ നിയോജക മണ്ഡലങ്ങളുടെ പരിധിയിലാണ് 58 മാവോയിസ്റ്റ് സാന്നിധ്യമുള്ള പോളിങ് ബൂത്തുകളാണുള്ളത്. ഇത്തരം ബൂത്തുകളില്‍ വെബ് കാസ്റ്റിംഗിന് പുറമെ പ്രത്യേകം നിരീക്ഷണത്തിനായി പ്രത്യേക പൊലീസ് നിരീക്ഷണവും ഉണ്ട്.

07:57 April 06

തിരുവനന്തപുരത്ത് നിന്നുള്ള തെരഞ്ഞെടുപ്പ് ദൃശ്യങ്ങൾ
  • കോന്നിയിൽ വോട്ടെടുപ്പ് വീണ്ടും തടസ്സപ്പെട്ടു.

07:56 April 06

  • സംസ്ഥാനത്ത് ആദ്യ മണിക്കൂറില്‍ 4.33 ശതമാനം പോളിങ്

തിരുവനന്തപുരം 4.1%

കൊല്ലം 4.0%

പത്തനംതിട്ട 3.5%

ആലപ്പുഴ 3.8%

കോട്ടയം 3.6%

ഇടുക്കി 2.9%

എറണാകുളം 3.5%

തൃശൂർ 4%

പാലക്കാട് 4.3%

മലപ്പുറം 4.3%

കോഴിക്കോട് 4.2%

വയനാട് 2.6%

കണ്ണൂർ 4.1%

കാസർകോട് 3.9%

07:43 April 06

കെ. കെ. രമ വോട്ട് ചെയ്യാനെത്തി
  • തിരുവമ്പാടിയിലും യന്ത്രതകരാർ.
  • 96-ാം ബൂത്തിൽ വോട്ടിങ്ങ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കൂമ്പാറ ട്രൈബൽ സ്ക്കൂളിലെ ബൂത്തിലാണ് തകരാർ.

07:42 April 06

മെട്രോ മാൻ ഇ. ശ്രീധരൻ വോട്ട് രേഖപ്പെടുത്തി
  • ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്ന് ജി. സുകുമാരൻ നായർ
  • യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് പി. കെ. കുഞ്ഞാലികുട്ടി

07:40 April 06

വിവിധ ജില്ലകളിലെ വോട്ടിങ് ശതമാനം

തിരുവനന്തപുരം 2.8%

കൊല്ലം 3.2%

പത്തനംതിട്ട 2.2%

ആലപ്പുഴ 3.6%

കോട്ടയം 2.2%

ഇടുക്കി 2.3%

എറണാകുളം 1.8%

തൃശൂർ 3.4%

പാലക്കാട് 3.1%

മലപ്പുറം 3.0%

കോഴിക്കോട് 2.9%

വയനാട് 2.1%

കണ്ണൂർ 3.5%

കാസർകോട് 3.3%

07:31 April 06

  • സംസ്ഥാനത്ത് ആദ്യ അരമണിക്കൂറില്‍ 3 ശതമാനം പോളിങ്

07:28 April 06

  • സംസ്ഥാനത്ത് എന്‍ഡിഎയ്ക്ക് മുന്നേറ്റമുണ്ടാകുമെന്ന് ഇ ശ്രീധരന്‍
  • പാലക്കാട് ജയം ഉറപ്പെന്നും പ്രതികരണം

07:25 April 06

  • ഷൊര്‍ണൂര്‍ കൈലിയാട് സ്കൂളില്‍ യന്ത്രത്തകരാര്‍. വോട്ടിങ് തടസപ്പെട്ടു

07:16 April 06

  • എൻഡിഎയ്ക്ക് മികച്ച മുന്നേറ്റമുണ്ടാകുമെന്ന് കെ. സുരേന്ദ്രൻ.
  • എം.വി ശ്രേയാംസ് കുമാർ വോട്ട് രേഖപ്പെടുത്താൻ എത്തി.

07:15 April 06

  • കോഴിക്കോട് നോർത്ത് സെന്‍റ് മൈക്കിൾസ് സ്കൂൾ 30എ ബൂത്തിൽ യന്ത്ര തകരാർ

07:14 April 06

  • യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി വോട്ട് ചെയ്ത ശേഷം പാണക്കാട് തങ്ങളുടെ പ്രതികരണം

07:11 April 06

  • ഇ. പി. ജയരാജൻ അഴീക്കോട് അരോളി സ്ക്കൂളിൽ വോട്ട് രേഖപ്പെടുത്തി.
  • ഇ. ശ്രീധരൻ തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തി.

07:08 April 06

  • പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിര.

07:03 April 06

  • മന്ത്രിമാരും മറ്റ് നേതാക്കളും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി
  • പാണക്കാട് തങ്ങൾ വോട്ട് രേഖപ്പെടുത്തി.

07:01 April 06

  • സംസ്ഥാനത്ത് 140 നിയമസഭാ മണ്ഡലങ്ങളിലായി പോളിങ് ആരംഭിച്ചു.

07:00 April 06

ആലപ്പുഴയിലെ വോട്ടിങ്ങ് തയ്യാറെടുപ്പ്
  • ബൂത്തുകൾ സജ്ജം. പോളിങ് ഉടൻ ആരംഭിക്കും

06:52 April 06

ഇടുക്കിയിൽ നിന്നുള്ള മോക്ക് പോളിങ് ദൃശ്യങ്ങൾ
  • മലപ്പുറം പാണക്കാട് സികെഎംഎംഎഎൽപി സ്കൂളിൽ 95-ാം ബൂത്തിൽ മോക്‌പോളിനിടെ യന്ത്ര തകരാർ. വിവിപാറ്റ് മെഷീൻ ആണ് തകരാറിലായത്. 38 വോട്ടുകൾ പോൾ ചെയ്ത ശേഷമാണ് തകരാറിലായത്.
  • വൈക്കം ഇരുമ്പുഴിക്കര 59-ാം നമ്പർ ബൂത്തിൽ വോട്ടിങ്‌ യന്ത്രം തകരാറിലായി.

06:49 April 06

കോഴിക്കോട് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ പൂർണം
  • എറണാകുളം ജില്ലയിൽ ആകെയുള്ള 3899 ബൂത്തുകളിൽ 954 ഇടത്ത് മോക്ക് പോൾ പൂർത്തിയായി

06:48 April 06

  • ആലപ്പുഴയിൽ സ്ഥല പരിമിതിയുള്ള 30 ഇടത്ത് താൽക്കാലിക കെട്ടിടങ്ങൾ നിർമിച്ച് ഓക്‌സിലറി പോളിങ് ബൂത്തുളാക്കി.

06:41 April 06

ആലപ്പുഴയിൽ മോക്ക് പോളിങ് പുരോഗമിക്കുന്നു
  • നഗരമേഖല ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര

06:38 April 06

കോഴിക്കോട് നിന്നുള്ള തെരഞ്ഞെടുപ്പ് ദൃശ്യങ്ങൾ
  • കോളിയടുക്കം ഗവ. യു പി സ്കൂളിൽ 33-ാം ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായി.
  • കാസർകോട് മോക് പോളിങിനിടെയാണ് തകരാർ

06:32 April 06

  • പ്രശ്നബാധിത പ്രദേശങ്ങളിൽ അതീവ സുരക്ഷ.
  • ഒമ്പത് മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആറ് മണിയ്ക്ക് അവസാനിക്കും.

06:16 April 06

രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. കൊവിഡ് ബാധിതര്‍ക്കും, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും 6 മുതല്‍ 7 വരെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും.

കേരളം ഇന്ന് വിധിയെഴുതും. 140 നിയമസഭാ മണ്ഡലങ്ങളിലായി 2,74,46309 വോട്ടര്‍മാര്‍. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെ മാത്രമാണ് അനുവദിക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് വോട്ടെടുപ്പ്. കൊവിഡ് ബാധിതര്‍ക്കും, ക്വാറന്‍റീനില്‍ കഴിയുന്നവര്‍ക്കും 6 മുതല്‍ 7 വരെ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കും. ചരിത്രത്തിലെ ഏറ്റവും ഉയർന്ന എണ്ണം പോളിങ് സ്റ്റേഷനുകളോടെയാണ് ഇത്തവണ തെരഞ്ഞെടുപ്പ്. 40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്.

കൊവിഡ് മാനദണ്ഡവും ഹരിത ചട്ടവും പാലിച്ചായിരിക്കും വോട്ടെടുപ്പെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. വോട്ടിംഗ് മെഷിനും വിവിപാറ്റും അടങ്ങുന്ന കിറ്റ് പ്രിസൈഡിങ് ഓഫീസര്‍മാര്‍ ഏറ്റുവാങ്ങി. സാനിറ്റൈസറിനും, മാസ്കിനും പുറമേ ഓരോ ബൂത്തിലും ഒരു പിപിഇ കിറ്റും നല്‍കിയിട്ടുണ്ട്. 

06 ഏപ്രിൽ 2021 06.28 AM 

മോക്ക് പോളിങ് ആരംഭിച്ചു.

Last Updated : Apr 6, 2021, 6:58 PM IST

ABOUT THE AUTHOR

...view details