കേരളം

kerala

ETV Bharat / state

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം; സംസ്ഥാനത്ത് ഇടത് ആധിപത്യം - Kerala Election Results Live Updates

തദ്ദേശ ഭരണം ആർക്ക്  Kerala Election Results Live Updates
തദ്ദേശ ഭരണം ആർക്ക്

By

Published : Dec 16, 2020, 6:35 AM IST

Updated : Dec 16, 2020, 5:20 PM IST

17:19 December 16

05.15PM. update ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ലീഡ് നില

16:52 December 16

04.50PM Update.. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ലീഡ് നില.

15:48 December 16

03.45PM Update.. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ലീഡ് നില.

15:31 December 16

03.35 PM Update ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ലീഡ് നില

03.32 PM ഡിസംബർ 16

  • കവടിയാറിൽ റീകൗണ്ടിംഗ്. ഇവിടെ ഒരു വോട്ടിനാണ് യുഡിഎഫ് ജയിച്ചത്.

15:27 December 16

03.28 PM ഡിസംബർ 16

  • ആലപ്പുഴ എൽഡിഎഫ് ഭരണം ഉറപ്പിച്ചു.  ചെങ്ങന്നൂരിൽ ഭരണം യുഡിഎഫിന്. മാവേലിക്കര ത്രിശങ്കുവിൽ. ഇടത് വിമതൻ്റെ നിലപാട് നിർണായകം
  • ചേർത്തല, കായംകുളം എന്നിവിടങ്ങളിൽ എൽഡിഎഫ് അധികാരത്തിലേക്ക്. ഹരിപ്പാട് യുഡിഎഫ്  ഭരണം നിലനിർത്തി

14:51 December 16

02.53 PM ഡിസംബർ 16

  • കേവല ഭൂരിപക്ഷത്തോടെ തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫ് പിടിച്ചു.

14:05 December 16

02.05 PM ഡിസംബർ 16

  • ജനങ്ങള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. വികസന തുടര്‍ച്ച ആഗ്രഹിക്കുന്ന ജനവിധി. സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് കെ. കെ ശൈലജ.

13:51 December 16

01.50PM Update.. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി ലീഡ് നില.

01.52 PM ഡിസംബർ 16

  • എൽഡിഎഫിന്‍റെ ജയം സ്വന്തം അനുഭവങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

13:44 December 16

എൽഡിഎഫിന്‍റെ ജയം സ്വന്തം അനുഭവങ്ങളോടുള്ള ജനങ്ങളുടെ പ്രതികരണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി.

01.45 PM ഡിസംബർ 16

  • കണ്ണൂർ കോർപ്പറേഷൻ യുഡിഎഫിന്.. 29 സീറ്റുകൾ നേടി. എൽഡിഎഫിന് 12 ഇടത്ത് ജയം.

13:40 December 16

01.41 PM ഡിസംബർ 16

  • എറണാകുളം പത്ത് നഗരസഭകൾ യുഡിഎഫിന്. തൃശൂർ ഫോട്ടോ ഫിനിഷിലേക്ക്. വിമതന്‍റെ ഫലം നിർണായകം.

13:39 December 16

01.40 PM ഡിസംബർ 16

  • വൈക്കത്തും ചങ്ങനാശേരിയിലും മുന്നണികൾക്ക് ഭൂരിപക്ഷമില്ല. ഇടുക്കി ജില്ലാ പഞ്ചായത്ത് ഇടതു മുന്നണിയ്ക്ക്. കോതമംഗലം, പിറവം ഇടതു മുന്നണിയ്ക്ക്.

13:36 December 16

01.35 PM ഡിസംബർ 16

  • പത്തനംതിട്ട കുളനട ബിജെപി നിലനിർത്തി

13:16 December 16

01.30PM update.. ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ലീഡ് നില

01.17 PM ഡിസംബർ 16

  • തിരുവനന്തപുരം കോർപ്പറേഷനിൽ 34 വാർഡുകളിൽ എൽഡിഎഫിന് വിജയം. 26 വാർഡുകളിൽ എൻഡിഎ. യുഡിഎഫിന് 7 സീറ്റ്. അഞ്ചിടത്ത് സ്വതന്ത്ര സ്ഥാനാർഥികൾ വിജയിച്ചു.

13:14 December 16

01.15 PM ഡിസംബർ 16

  • കോട്ടയത്ത് പള്ളിയ്ക്കത്തോട് പഞ്ചായത്ത് ബിജെപിയ്ക്ക്. 13ൽ ഏഴ് വാർഡും നേടി ബിജെപി അധികാരത്തിലേക്ക്..

13:10 December 16

01.10 PM ഡിസംബർ 16

  • തിരൂരങ്ങാടി നഗരസഭ 34 ആം വാർഡിലെ വോട്ടിങ് യന്ത്രം തകരാർ. വോട്ടെണൽ തടസപ്പെട്ടു. യന്ത്ര തകരാർ പരിഹരിക്കാനുള്ള നടപടി പുരോഗമിക്കുന്നു. മലപ്പുറത്ത് നിന്ന് പ്രത്യേക സംഘം എത്തി

13:06 December 16

01.06 PM ഡിസംബർ 16

  • ഗുരുവായൂർ നഗരസഭ എൽ ഡി എഫ് ഭരണം നിലനിർത്തി

13:02 December 16

01.04 PM ഡിസംബർ 16

  • കാസർഗോഡ് കയ്യൂർ ചീമേനി പഞ്ചായത്തിൽ എൽഡിഎഫ് മുഴുവൻ സീറ്റിലും വിജയിച്ചു.
  • കാഞ്ഞങ്ങാട് യുഡിഎഫ്-13 എൽഡിഎഫ് -21 എൻഡിഎ- 5 മറ്റുള്ളവ - 4
  • കാസർകോട് മുൻസിപാലിറ്റി യുഡിഎഫ്- 21 എൽഡിഎഫ്-1 എൻഡിഎ- 14 മറ്റുള്ളവ-2

12:46 December 16

12.48 PM ഡിസംബർ 16

  • കൊച്ചി കോർപ്പറേഷനിൽ അനിശ്ചിതത്വം

74 ഡിവിഷനിൽ 

യുഡിഎഫ് 30

എൽ ഡി എഫ് 33

ബി ജെപി 5

ലീഗ് വിമതൻ 2

കോൺഗ്രസ് റിബൽ 01

എൽ ഡി എഫ് റിബൽ 01

12:42 December 16

12.44 PM ഡിസംബർ 16

  • ഐക്കരനാട് ട്വന്‍റി 20യ്ക്ക്. 14 സീറ്റിലും ജയം.

12:35 December 16

12.36PM.. ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ലീഡ് നില

12.35 PM ഡിസംബർ 16

  • കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് ഭരണത്തിലേക്ക്. കല്യോട്ട് ഉൾപ്പെട്ട പല്ലൂർ പെരിയ ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് മുൻതൂക്കം. 11 സീറ്റുകളുടെ ഫലം വരാനുണ്ട്.

12:31 December 16

12.32 PM ഡിസംബർ 16

  • കൊടുങ്ങല്ലൂൽ എൽഡിഎഫ് നിലനിർത്തി. കൊച്ചിൻ കോർപ്പറേഷൻ തൃശങ്കുവിൽ.. കേവല ഭൂരിപക്ഷമില്ലാതെ മുന്നണികൾ.

12:31 December 16

12.30 PM ഡിസംബർ 16

  • പട്ടാമ്പി നഗരസഭ ഫലം പുറത്തു വന്നു. യുഡിഎഫ് ഒരു സീറ്റിന് മുന്നിൽ. എൽഡിഎഫ് 10 സീറ്റ് നേടി. ഭരണം നേടാൻ ഇരു മുന്നണികൾക്കും വി ഫോർ പട്ടാമ്പിയുടെ പിന്തുണ നിർണായകം. വി ഫോർ പട്ടമ്പിയ്ക്ക് എൽഡിഎഫ് പിൻതുണ പ്രഘ്യപിച്ചിരുന്നു. വി ഫോർ പട്ടാമ്പി എൽഡിഎഫിനെ പിന്തുണച്ചാൽ യുഡിഎഫിന് ഭരണം നഷ്ടമാകും.

12:19 December 16

12.20 PM ഡിസംബർ 16

  • തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ജില്ലാ പ്രസിഡന്‍റിന് ജയം. വി. വി. രാജേഷ് ജയിച്ചു. ജയിച്ചത് 1051 വോട്ടിന്.

12:14 December 16

12.15 PM ഡിസംബർ 16

  • കാസർകോട് മൊത്തം 32 വാർഡുകളുള്ള നീലേശ്വരം നഗരസഭയിൽ എൽഡിഎഫ് ഭരണം ഉറപ്പാക്കി. വോട്ടെണ്ണൽ തുടരവേ 17 വാർഡുകളിൽ എൽഡിഎഫ് സ്ഥാനാർഥി ജയിച്ചു.

12:08 December 16

12.10PM.. ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ലീഡ് നില

12.10 PM ഡിസംബർ 16

1. ആലപ്പുഴ - എൽഡിഎഫ് ലീഡ്  

2. കായംകുളം- എൽഡിഎഫ് ലീഡ്  

3. ഹരിപ്പാട് - എൽഡിഎഫ് ലീഡ്  

4. ചേർത്തല - എൽഡിഎഫ് ലീഡ്  

5. ചെങ്ങന്നൂർ - യുഡിഎഫ് ഭരണം ഉറപ്പിച്ചു  

6. മാവേലിക്കര - ഭരണം ത്രിശങ്കുവിൽ. എൽഡിഎഫ് വിമതൻ്റെ നിലപാട് നിർണായകം

11:46 December 16

11.45 AM ഡിസംബർ 16

  • പാലായിൽ ചരിത്രം കുറിച്ച് എൽഡിഎഫ്. നഗരസഭാ ചരിത്രത്തിലാദ്യമായി എൽഡിഎഫ് ഭരണം. ജോസിനൊപ്പം പാലാ പിടിച്ച് എൽഡിഎഫ്. നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽഡിഎഫ്  ഭരണം

11:40 December 16

11.41 AM ഡിസംബർ 16

  • കാഞ്ഞങ്ങാട് നഗരസഭാ ഭരണം ഇടതുമുന്നണിക്ക്. 23 വാർഡുകളിൽ എൽഡിഎഫ് വിജയിച്ചു.

11:39 December 16

11.40 AM ഡിസംബർ 16

  • ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പതിന്നാലാം വാർഡിൽ എൽഡിഎഫിന് ജയം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാർഡാണിത്. പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു.

11:36 December 16

11.35 AM Update ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ലീഡ് നില

11.36 AM ഡിസംബർ 16

  • പരിയാരം പഞ്ചായത്ത് ആറാം വാർഡ് തലോറ യുഡിഎഫ്  പിടിച്ചെടുത്തു.. യുഡി എഫ് അട്ടിമറി വിജയം. 11 വോട്ടിന്‍റെ അട്ടിമറി വിജയം. കഴിഞ്ഞ തവണ എൽഡിഎഫിന്‍റെ എ. രാജേഷ് പ്രസിഡന്‍റ്‌ ആയി വിജയിച്ച വാർഡ്.

11:35 December 16

11.35 AM ഡിസംബർ 16

  • പാറശ്ശാലയിൽ വോട്ടെടുപ്പ് നിർത്തിവെച്ചു. ടൗൺ വാർഡിലെ പോസ്റ്റൽ വോട്ട് കാണാനില്ല എന്ന  പരാതിയെ തുടർന്നാണ് നിർത്തിവെച്ചത്. പ്രതിഷേധവുമായി ബിജെപി രംഗത്ത്

11:25 December 16

11.25 AM ഡിസംബർ 16

മന്ത്രി ഇ ചന്ദ്രശേഖരന്‍റെ വാർഡിൽ എൽഡിഎഫിന് ജയം. ചെമ്മനാട് പഞ്ചായത്തിലെ പറക്കളായി വാർഡിൽ ആണ് സിപിഐ സ്ഥാനാർത്ഥിയാണ് വിജയിച്ചത്.

11:25 December 16

11.23 AM ഡിസംബർ 16

  • ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് എം. വി. ഗോപകുമാറിന്‍റെ വാർഡ് (പാണ്ടനാട് ) തുടർച്ചയായി അഞ്ചാം തവണയും ബിജെപി നില നിർത്തി.
  • ചെങ്ങന്നൂർ നഗരസഭയിലെ പതിനാറാം വാർഡിൽ നറുക്കെടുപ്പിലൂടെ എൻഡിഎയ്ക്ക് വിജയം

11:23 December 16

11.21 AM ഡിസംബർ 16

  • ആന്തൂറിൽ 28 വാർഡും എൽഡിഎഫിന്. ഇത്തവണയും പ്രതിപക്ഷമില്ല.

11:19 December 16

11.19 AM ഡിസംബർ 16

  • തിരുവനന്തപുരം മേയർ കെ. ശ്രീകുമാർ തോറ്റു. ജയിച്ചത് ബിജെപി സ്ഥാനാർഥി.

11:15 December 16

11.15 AM ഡിസംബർ 16

  • കായകുളം നഗരസഭാ ചെയർമാൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം എൻ. ശിവദാസൻ തോറ്റു.
  • റയിൽവേ സ്റ്റേഷൻ വാർഡിൽ പ്രഭാ ശശികുമാർ എൽഡിഎഫ് ഏഴ് വോട്ടിന് ജയിച്ചു.
  • ആലപ്പുഴ ജില്ലയിലെ എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും എൽഡിഎഫിന് ലീഡ്.
  • ആര്യാട് പഞ്ചായത്ത് അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി അനിൽകുമാർ 24 വോട്ടിന് വിജയിച്ചു.

10:58 December 16

11.05 AM Update ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് ലീഡ് നില

10.59 AM ഡിസംബർ 16

  • വഴുതക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുൻ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ ജയം. 364 വോട്ടിനാണ് ജയം.

10:49 December 16

വഴുതക്കാട് വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും മുൻ ഡെപ്യൂട്ടി മേയറുമായ രാഖി രവികുമാർ ജയം

10.50 AM ഡിസംബർ 16

  • നെടുങ്കാട് എൻഡിഎ സ്ഥാനാർഥി കരമന അജിത് ജയിച്ചു. എൽഡിഎഫ് സിറ്റിംഗ് കൗൺസിലറും മേയർ സ്ഥാനാർത്ഥിയുമായ പുഷ്പലതയ്ക്ക് തോൽവി.

10:48 December 16

10.49 AM ഡിസംബർ 16

  • കൊച്ചി കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആയിരുന്ന പ്രേമകുമാറിന് തോൽവി. എൽഡിഎഫ് സ്ഥാനാർത്ഥി സോണി ഫ്രാൻസിസ് ജയം.

10:43 December 16

ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്ത് ലീഡ് നില

10.43 AM ഡിസംബർ 16

  • താനൂർ നഗരസഭ ഭരണം നിലനിർത്തി യുഡിഎഫ്. 31 സീറ്റുകളിൽ യുഎഡിഎഫ് വിജയിച്ചു.

10:19 December 16

10.21 AM ഡിസംബർ 16

ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറ്റം. ജോസഫിന്‍റെ ഇടത് പ്രവേശനം നേട്ടമായി.. 

10:12 December 16

10.12 AM ഡിസംബർ 16

പാലാ നഗരസഭയിൽ എൽഡിഎഫിന് വൻ മുന്നേറ്റം. ജോസഫിനെ അട്ടിമറിച്ചു ജോസ് വിഭാഗം. ജോസഫ് വിഭാഗം ചെയർമാൻ സ്ഥാനാർഥി തോറ്റു. ശക്തമായ പോരാട്ടം നടന്ന വാർഡ് 10ൽ ആന്‍റോ ജോസ് പടിഞ്ഞാറേക്കര വിജയിച്ചു.

കോട്ടയം ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളിൽ 11ൽ പത്തിടത്തും എൽഡിഎഫ് മുന്നിൽ. ഈരാറ്റുപേട്ടയിൽ യുഡിഎഫിന് മുന്നേറ്റം..

10:03 December 16

10.03 AM ഡിസംബർ 16

മുക്കം പഞ്ചായത്തിലെ മൂന്ന് വാർഡുകളിൽ വെൽഫെയർ പാർട്ടിയ്ക്ക് വിജയം.

10:00 December 16

10.01 AM ഡിസംബർ 16

ബ്ലോക്ക് പഞ്ചായത്ത് ലീഡ് നില

എൽഡിഎഫ് (90) യുഡിഎഫ് (57) എൻഡിഎ (1)

ഗ്രാമ പഞ്ചായത്ത് ലീഡ് നില

എൽഡിഎഫ് (344) യുഡിഎഫ് (318) എൻഡിഎ (27)

09:52 December 16

09.53 AM ഡിസംബർ 16

പെരിയ കല്യോട്ട് യുഡിഎഫ് സ്ഥാനാർത്ഥിക്ക് ജയം. 355 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തവണ 73 വോട്ടിന് എൽഡിഎഫ് വിജയിച്ച വാർഡാണിത്.

09:51 December 16

09.50 AM ഡിസംബർ 16

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ ജയം എൽഡിഎഫിന്. ബീമാപ്പള്ളി ഈസ്റ്റിൽ സുധീർ ജയിച്ചു.

09:49 December 16

09.50 AM ഡിസംബർ 16

കൊച്ചി കോർപ്പറേഷൻ എൽഡിഎഫ് മേയേർ സ്ഥാനാർത്ഥി അനിൽകുമാർ 665 വോട്ടിന് വിജയിച്ചു

09:47 December 16

09.45 AM ഡിസംബർ 16

പാലാ ഫലമറിഞ്ഞ ഏഴിടത്തും എൽഡിഎഫ്. മൂന്ന് സീറ്റിൽ ജോസ് കെ മാണി വിഭാഗം ജോസഫ് വിഭാഗത്തെ തോൽപിച്ചു. ജോസ് വിഭാഗത്തിലെ 5 സ്ഥാനാർത്ഥികൾ വിജയിച്ചു. 

09:45 December 16

09.30 AM ഡിസംബർ 16

ഗ്രാമ പഞ്ചായത്ത്

തിരുവനന്തപുരം: എൽഡിഎഫ് (23) യുഡിഎഫ് (9) എൻഡിഎ (2) മറ്റുള്ളവ (1)

കൊല്ലം: എൽഡിഎഫ് (18) യുഡിഎഫ് (16) എൻഡിഎ (1) മറ്റുള്ളവ (1)

പത്തനംതിട്ട: എൽഡിഎഫ് (20) യുഡിഎഫ് (20) എൻഡിഎ (4) മറ്റുള്ളവ (5)

ആലപ്പുഴ: എൽഡിഎഫ് (14) യുഡിഎഫ് (7) എൻഡിഎ (1) മറ്റുള്ളവ (2)

കോട്ടയം: എൽഡിഎഫ് (34) യുഡിഎഫ് (21) എൻഡിഎ (2) മറ്റുള്ളവ (8)

ഇടുക്കി: എൽഡിഎഫ് (9) യുഡിഎഫ് (32) എൻഡിഎ (1) മറ്റുള്ളവ (2)

എറണാകുളം: എൽഡിഎഫ് (10) യുഡിഎഫ് (32) എൻഡിഎ (0) മറ്റുള്ളവ (7)

തൃശൂർ: എൽഡിഎഫ് (23) യുഡിഎഫ് (9) എൻഡിഎ (2) മറ്റുള്ളവ (1)

പാലക്കാട്: എൽഡിഎഫ് (23) യുഡിഎഫ് (9) എൻഡിഎ (2) മറ്റുള്ളവ (1)

മലപ്പുറം: എൽഡിഎഫ് (23) യുഡിഎഫ് (9) എൻഡിഎ (2) മറ്റുള്ളവ (1)

കോഴിക്കോട്: എൽഡിഎഫ് (23) യുഡിഎഫ് (9) എൻഡിഎ (2) മറ്റുള്ളവ (1)

വയനാട്: എൽഡിഎഫ് (4) യുഡിഎഫ് (6) എൻഡിഎ (0) മറ്റുള്ളവ (2)

കണ്ണൂർ: എൽഡിഎഫ് (33) യുഡിഎഫ് (15) എൻഡിഎ (0) മറ്റുള്ളവ (0)

കാസർകോട്: കണ്ണൂർ: എൽഡിഎഫ് (4) യുഡിഎഫ് (7) എൻഡിഎ (3) മറ്റുള്ളവ (0)

09:44 December 16

09.30 AM ഡിസംബർ 16

ബ്ലോക്ക് പഞ്ചായത്ത്

തിരുവനന്തപുരം: എൽഡിഎഫ് (9) യുഡിഎഫ് (1) എൻഡിഎ (0) മറ്റുള്ളവ (1)

കൊല്ലം: എൽഡിഎഫ് (9) യുഡിഎഫ് (1) എൻഡിഎ (0) മറ്റുള്ളവ (0)

പത്തനംതിട്ട: എൽഡിഎഫ് (1) യുഡിഎഫ് (7) എൻഡിഎ (0) മറ്റുള്ളവ (0)

ആലപ്പുഴ: എൽഡിഎഫ് (5) യുഡിഎഫ് (1) എൻഡിഎ (0) മറ്റുള്ളവ (0)

കോട്ടയം: എൽഡിഎഫ് (7) യുഡിഎഫ് (4) എൻഡിഎ (0) മറ്റുള്ളവ (0)

ഇടുക്കി: എൽഡിഎഫ് (2) യുഡിഎഫ് (6) എൻഡിഎ (0) മറ്റുള്ളവ (0)

എറണാകുളം: എൽഡിഎഫ് (4) യുഡിഎഫ് (8) എൻഡിഎ (0) മറ്റുള്ളവ (0)

തൃശൂർ: എൽഡിഎഫ് (11) യുഡിഎഫ് (3) എൻഡിഎ (0) മറ്റുള്ളവ (0)

പാലക്കാട്: എൽഡിഎഫ് (7) യുഡിഎഫ് (5) എൻഡിഎ (1) മറ്റുള്ളവ (0)

മലപ്പുറം: എൽഡിഎഫ് (1) യുഡിഎഫ് (11) എൻഡിഎ (0) മറ്റുള്ളവ (0)

കോഴിക്കോട്: എൽഡിഎഫ് (5) യുഡിഎഫ് (3) എൻഡിഎ (0) മറ്റുള്ളവ (0)

വയനാട്: എൽഡിഎഫ് (4) യുഡിഎഫ് (6) എൻഡിഎ (0) മറ്റുള്ളവ (2)

കണ്ണൂർ: എൽഡിഎഫ് (33) യുഡിഎഫ് (15) എൻഡിഎ (0) മറ്റുള്ളവ (0)

കാസർകോട്: കണ്ണൂർ: എൽഡിഎഫ് (4) യുഡിഎഫ് (7) എൻഡിഎ (3) മറ്റുള്ളവ (0)

09:26 December 16

09.29 AM ഡിസംബർ 16

തിരൂർ നഗരസഭ വാർഡ് 27ൽ യുഡിഎഫ് സ്ഥാനാർഥി രാമൻകുട്ടി വിജയിച്ചു  നിലവിലെ ചെയർമാനും എൽഡിഎഫ് സ്ഥാനാർഥിയുമായ ആലിങ്ങൽ ബാവയെയാണ് തോൽപ്പിച്ചത്. 

09:24 December 16

09.24 AM ഡിസംബർ 16

രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെ വാർഡിൽ ഇടതു സ്ഥാനാർഥിക്ക് വിജയം..

09:22 December 16

09.22 AM ഡിസംബർ 16

നീലേശ്വരം നഗരസഭ 4-ാം വാർഡ് യുഡിഎഫ് ജയിച്ചു. 8 വോട്ടുകൾക്കാണ് വിജയം.

09:19 December 16

09.20 AM ഡിസംബർ 16

വൈക്കം നഗരസഭ മൂന്നാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി. ചന്ദ്രശേഖരൻ വിജയിച്ചു. മുൻ നഗരസഭാ ചെയർമാൻ പി ശശിധരനെയാണ് തോൽപ്പിച്ചത്. വൈക്കം നഗരസഭ നാലാം വാർഡിൽ  എൽഡിഎഫ് സ്ഥാനാർഥി കവിത രാജേഷ് വിജയിച്ചു. വൈക്കം നഗരസഭ അഞ്ചാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി രേണുകാ രതീഷിന് ജയം.

09:19 December 16

09.19 AM ഡിസംബർ 16

കാഞ്ഞങ്ങാട് നഗരസഭ 23, 24,25,26 വാർഡുകളിൽ എൽ ഡി എഫ് ജയിച്ചു.

09:12 December 16

09.14 AM ഡിസംബർ 16

കാഞ്ഞങ്ങാട് നഗരസഭ 26 വാർഡ് ഐങ്ങോത്ത് എൽഡിഎഫ് സ്ഥാനാർഥി വിനീത് കൃഷ്ണൻ വിജയിച്ചു.

09:08 December 16

09.10 AM ഡിസംബർ 16

തിരുവനന്തപുരം 9-ാം വാർഡിൽ എൽഡിഎഫ് ലീഡ്. 2-ാം വാർഡിൽ എൻഡിഎ മുന്നേറ്റം.

09:06 December 16

09.06 AM ഡിസംബർ 16

നീലേശ്വരം നഗരസഭ 3 വാർഡിൽ കോൺഗ്രസ് റിബൽ സ്ഥാനാർഥി ഷീബ വിജയിച്ചു.

09:03 December 16

09.06 AM ഡിസംബർ 16

കോർപ്പറേഷൻ ലീഡ് നില

തിരുവനന്തപുരം: എൽഡിഎഫ്

കൊല്ലം: എൽഡിഎഫ്

കൊച്ചി: യുഡിഎഫ്

തൃശൂർ: യുഡിഎഫ്

കോഴിക്കോട്: എൽഡിഎഫ്

കണ്ണൂർ:എൽഡിഎഫ്

09:02 December 16

09.03 AM ഡിസംബർ 16

നീലേശ്വരം നഗരസഭ ഒന്നാം വാർഡ് എൽഡിഎഫ് വിജയിച്ചു. രണ്ടാം വാർഡിൽ യുഡിഎഫ് വിജയിച്ചു. കാസർകോട് നഗരസഭയിൽ അഞ്ചിടത്ത് യുഡിഎഫിന് വിജയം. ഒരു സീറ്റിൽ ബിജെപി വിജയിച്ചു.

08:59 December 16

09.00 AM ഡിസംബർ 16

മലപ്പുറത്ത് 10 മുനിസിപാലിറ്റികളിൽ യുഡിഎഫും 2 ഇടത്ത് എൽഡിഎഫും ലീഡ്.

08:56 December 16

08.57 AM ഡിസംബർ 16

ചങ്ങനാശ്ശേരി നഗരസഭ ലീഡ് നില

വാർഡ് 1- എൽഡിഎഫ്

വാർഡ് 2-എൽഡിഎഫ്

വാർഡ് 19-ബിജെപി

വാർഡ് 20-എൽഡിഎഫ്

വാർഡ് 21- ബിജെപി 

08:53 December 16

08.54 AM ഡിസംബർ 16

തിരുവനന്തപുരം മുട്ടത്തറ, ശ്രീവരാഹം വാർഡുകൾ എൽഡിഎഫ് ലീഡ് ചെയ്യുന്നു. 

08:50 December 16

08.53AM ഡിസംബർ 16

കൊച്ചിയിൽ യുഡിഎഫ് മേയർ സ്ഥാനാർത്ഥി എൻ. വേണു ഗോപാൽ തോറ്റു. എൻഡിഎ സ്ഥാനാർഥി ടി.പത്മകുമാരി വിജയിച്ചത് ഒരു വോട്ടിന്.

08:49 December 16

08.52AM ഡിസംബർ 16

പാലാ നഗരസഭ മൂന്നാം വാര്‍ഡിൽ എല്‍.ഡി.എഫിലെ തോമസ് പീറ്റര്‍ വിജയിച്ചു. കാസർകോട് നഗരസഭ 20-ാം വാർഡ് ഹസീന നൗഷാദ് വിജയിച്ചു

08:46 December 16

08.48AM ഡിസംബർ 16

കാസർകോട് നഗരസഭ 1, 2, 3 വാർഡുകളിൽ യുഡിഎഫ് ജയിച്ചു. 

08:44 December 16

08.48AM ഡിസംബർ 16

കൊച്ചി കോർപറേഷൻ

യുഡിഎഫ് -5

എൽഡിഎഫ് -5

ബിജെപി -2

08:42 December 16

08.43AM ഡിസംബർ 16

കൊടുവള്ളി നഗരസഭ ഒന്നാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി എ.പി.മജീദ് വിജയിച്ചു. കോഴിക്കോട് കോർപറേഷനിൽ ആദ്യ ഫലങ്ങൾ എൽഡിഎഫിന് അനുകൂലം. 31-ാം വാർഡിൽ എൽഡിഎഫ് ലീഡ്.

08:40 December 16

08.41AM ഡിസംബർ 16

മഞ്ചേരി, താനൂർ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ യുഡിഎഫിന് ലീഡ്. മലപ്പുറം നഗരസഭയിൽ യുഡിഎഫും എൽഡിഎഫും ഓരോ സീറ്റിൽ ലീഡ് ചെയ്യുന്നു. നിലമ്പൂർ നഗരസഭ എൽഡിഎഫ് ലീഡ്.

08:38 December 16

08.39AM ഡിസംബർ 16

മലപ്പുറം മുനിസിപ്പാലിറ്റിയിൽ തപാൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 21-ാം വാർഡിൽ എൽഡിഎഫ് ലീഡ്. മലപ്പുറം നഗരസഭ 1-ാം വാർഡ് യുഡിഎഫ് ലീഡ് ചെയ്യുന്നു.

08:35 December 16

08.35AM ഡിസംബർ 16

പാലാ മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥി ഷാജു തുരുത്തൻ വിജയിച്ചു.

വാർഡ് 1- എൽഡിഎഫ്

വാർഡ് 19-ബിജെപി

വാർഡ് 21- ബിജെപി

*പാലാ നഗരസഭ*

വാർഡ് 1- എൽഡിഎഫ്

വാർഡ് 2- എൽഡിഎഫ്

വാർഡ് 3-എൽഡിഎഫ്

08:31 December 16

08.32 AM ഡിസംബർ 16

കാസർകോട് നഗരസഭയിൽ യുഡിഎഫ് ലീഡ്. ഒന്നാം വാർഡിൽ സ്വതന്ത്രൻ ലീഡ് ചെയ്യുന്നു. കുമ്പള പഞ്ചായത്തില്‍ യുഡിഎഫ് ലീഡ്. കാസര്‍കോട് മുന്‍സിപാലിറ്റി യുഡിഎഫ് ലീഡ്. 

08:29 December 16

08.29 AM ഡിസംബർ 16

ചാലക്കുടിയിൽ 19-ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി സി.എസ്. സുരേഷ് (വിനു ) ജയിച്ചു. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ എണ്ണിത്തുടങ്ങി.

08:28 December 16

08.26 AM ഡിസംബർ 16

തൃശൂർ ജില്ലയിലെ 4 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും ഒരു മുനിസിപ്പാലിറ്റിയിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു.

08:24 December 16

എറണാകുളം മഹാരാജാസ് വോട്ടെണ്ണൽ കേന്ദ്രത്തിൽ വൻ തിരക്ക്

08.25 AM ഡിസംബർ 16

എറണാകുളം മഹാരാജാസ് വോട്ടെണ്ണൽ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് റിപ്പോർട്ട്. കേന്ദ്രത്തിൽ വൻ തിരക്ക്. 

08:20 December 16

08.20 AM ഡിസംബർ 16

കോഴിക്കോട് വോട്ടെണ്ണൽ മന്ദഗതികളിലെന്ന് റിപ്പോർട്ട്.

08:17 December 16

വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ

08.18 AM ഡിസംബർ 16

കാസർകോട്  ഒന്‍പത് കേന്ദ്രങ്ങളിലും തപാൽ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ കലക്ടറേറ്റില്‍ നിന്ന് എണ്ണിത്തുടങ്ങി.

08:14 December 16

08.14 AM ഡിസംബർ 16

ചങ്ങനാശ്ശേരി നഗരസഭയിൽ എൻഡിഎയ്ക്ക് മുന്നേറ്റം. തൃശൂർ കോർപ്പറേഷനിലും എൻഡിഎ ലീഡ്.

08:11 December 16

08.11 AM ഡിസംബർ 16

എറണാകുളത്ത് 1,26,51,74 എന്നീ ഡിവിഷനുകളിലെ വോട്ടുകൾ ആദ്യം എണ്ണുന്നു.

08:07 December 16

08.08 AM ഡിസംബർ 16

തപാൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആലപ്പുഴ, തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എൽഡിഎഫിന് മുന്നേറ്റം. 

08:04 December 16

08.05 Am ഡിസംബർ 16

തിരുവനന്തപുരത്ത് വോട്ടെണ്ണിയ ആദ്യ വാർഡുകളിലെ ഫലസൂചനകൾ എൽഡിഎഫിന് അനുകൂലം

08:01 December 16

08.01 Am ഡിസംബർ 16

തപാൽ വോട്ടുകൾ എണ്ണുന്നു. 

വോട്ടെണ്ണലിന്‍റെ പൂർണവിവരങ്ങൾക്കായി ഇടിവി ഭാരത് തത്സമയം:വിധി ദിനം; തത്സമയം

07:59 December 16

08.00 Am ഡിസംബർ 16

വോട്ടെണ്ണൽ ആരംഭിച്ചു.

07:55 December 16

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി

07.55 AM ഡിസംബർ 16

കോഴിക്കോട് നടക്കാവ്  ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിന് മുന്നിൽ തർക്കം. പോളിങ് ഏജന്‍റുമാരെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത് വൈകുന്നു. ആറ് മണി മുതൽ കാത്തു നിൽക്കുന്നുവെന്ന് ഏജന്‍റുമാരും സ്ഥാനാർത്ഥികളും.

07:52 December 16

07.53 AM ഡിസംബർ 16

കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ വലിയ ആൾക്കൂട്ടം. നടപടി സ്വീകരിക്കുമെന്ന് പൊലീസ്.

07:49 December 16

07.51 AM ഡിസംബർ 16

ആദ്യ ഫല സൂചന 15 മിനിറ്റിനുള്ളിൽ.. വോട്ടിങ്ങ് മെഷീനുകൾ കൗണ്ടിങ് ടേബിളിൽ എത്തിച്ചു.

07:47 December 16

07.48 AM ഡിസംബർ 16

മുന്നണികളെല്ലാം വിജയപ്രതീക്ഷയിൽ. സര്‍ക്കാരിന്‍റെ ജനക്ഷേമ പ്രവര്‍ത്തനങ്ങളും കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ മുന്നണി പ്രവേശവും ഗുണകരമാകുമെന്ന വിലയിരുത്തലിൽ ഇടതു മുന്നണി.. അഴിമതി ആരോപണങ്ങള്‍ അനുകൂലമാകുമെന്ന കണക്കു കൂട്ടലിൽ യുഡിഎഫ്. 

07:37 December 16

07.39AM ഡിസംബർ 16

സ്ട്രോങ്ങ് റൂമുകൾ തുറക്കുന്നു. തപാൽ വോട്ടുകൾ ആദ്യം എണ്ണും.. അന്തിമ ഫലങ്ങൾ ഉച്ചയ്ക്ക് മുമ്പ് ലഭിച്ചേക്കും.

07:34 December 16

07.30AM ഡിസംബർ 16

ആദ്യഫല സൂചികകൾ 8.30 ഓടെ.. ആഹ്ലാദ പ്രകടനങ്ങൾക്ക് പരമാവധി 50 പേർക്ക് മാത്രം അനുമതി..

07:02 December 16

7.00 AM ഡിസംബർ 16

വോട്ടെണ്ണലിന് ഒരു മണിക്കൂർ മാത്രം. ആദ്യം എണ്ണി തുടങ്ങുക പ്രത്യേക തപാൽ വോട്ടുകൾ. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളും സജ്ജം.

06:07 December 16

വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു.

ദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനായി സംസ്ഥാനം കാത്തിരിക്കുമ്പോള്‍ 14 ജില്ലകളിലും വോട്ടെണ്ണാനുള്ള ഒരുക്കങ്ങള്‍ പൂര്‍ണം. വോട്ടെണ്ണല്‍ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പോസ്റ്റൽ വോട്ടുകളും സ്പെഷ്യൽ വോട്ടുകളുമാണ് ആദ്യം എണ്ണുക. 8.30ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. 10.30തോടെ ആദ്യറൗണ്ട് ഫലം അറിയാം. 

06.30 PM ഡിസംബർ 16

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്‍റെ പശ്ചാതലത്തിൽ മൂന്ന് വടക്കൻ ജില്ലകളിൽ നിരോധനാജ്ഞ. കോഴിക്കോട് അഞ്ചിടത്തും കാസർകോട് പത്തിടത്തും കർഫ്യൂ. മലപ്പുറം ജില്ലയിൽ ഇന്ന് മുതൽ ഡിസംബർ 22വരെ നിരോധനാജ്ഞ.

06.15 AM ഡിസംബർ 16

244 കേന്ദ്രങ്ങളിലായി രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വോട്ടെടുപ്പിന്‍റെ ആദ്യഫലസൂചനകൾ എട്ടരയോടെ..

Last Updated : Dec 16, 2020, 5:20 PM IST

ABOUT THE AUTHOR

...view details