കേരളം

kerala

ETV Bharat / state

കൂടുതൽ ഇളവുകളുമായി കേരളം;കടകള്‍ രാത്രി എട്ട് വരെ,വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും - കൊവിഡ് നിയന്ത്രണങ്ങൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് മുകളിലുള്ള ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിലാണ് കടകളുടെ പ്രവര്‍ത്തന സമയം നീട്ടിയത്.

kerala eases covid restrictions  covid  covid restrictions  kerala lockdown  കൊവിഡ്; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി കേരളം\  കൊവിഡ് നിയന്ത്രണങ്ങൾ  ഇളവുകളുമായി കേരളം
കൊവിഡ്; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുമായി കേരളം

By

Published : Jul 13, 2021, 11:38 AM IST

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. കടകളുടെ പ്രവര്‍ത്തന സമയം നീട്ടിയതാണ് പ്രധാന ഇളവ്. രാത്രി എട്ട് മണിവരെ കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. നിലവില്‍ കടകളുടെ പ്രവര്‍ത്തനം ഏഴ് മണിയായിരുന്നു.

സംസ്ഥാനത്ത് എ,ബി,സി,ഡി എന്നിങ്ങനെ നാല് കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍. ഇതില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16ന് മുകളിലുള്ള ഡി കാറ്റഗറി ഒഴികെയുള്ള പ്രദേശങ്ങളിലാണ് കടകളുടെ പ്രവര്‍ത്തന സമയം നീട്ടിയത്. ഡി കാറ്റഗറിയില്‍ 7 മണി വരെ പ്രവര്‍ത്തിക്കാം.

ഒന്നിടവിട്ട ദിവസങ്ങളിലാണ് കടകള്‍ക്ക് പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ബാങ്കുകള്‍ക്ക് എല്ലാ ദിവസവും ഇടപാടുകള്‍ നടത്താനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു.

ശനി, ഞായര്‍ ദിവസങ്ങളിലുള്ള നിയന്ത്രണങ്ങള്‍ തുടരും. കടകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിക്കണമെന്നാവശ്യപ്പട്ട് വ്യാപാരികള്‍ പ്രത്യക്ഷ സമരം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചിരിക്കുന്നത്.

Also read: പ്രവാസിയെ തട്ടിക്കൊണ്ട് പോയതായി പരാതി;പിന്നിൽ കൊടുവള്ളി സംഘമെന്ന്‌ സൂചന

ABOUT THE AUTHOR

...view details