ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / state

ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം ; കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം - ഡി.ജി.പി

ഇത്തരം കേസുകളില്‍ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ല പൊലീസ് മേധാവി എന്നിവര്‍ ഇടപെടണമെന്ന് സര്‍ക്കുലര്‍

Thiruvananthapuram  Kerala DGP  healthcare workers  Kerala state police chief Anil Kant  Kerala state police  Anil Kant  ഡി.ജി.പിയുടെ നിര്‍ദേശം  ആരോഗ്യപ്രവര്‍ത്തകര്‍  ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം  കര്‍ശന നടപടി  ഡി.ജി.പി  പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം; കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
author img

By

Published : Sep 21, 2021, 10:17 PM IST

തിരുവനന്തപുരം :ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പൊലീസിന് ഡി.ജി.പിയുടെ നിര്‍ദേശം. ആശുപത്രികളിലെ പൊലീസ് എയ്‌ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കണം. നിലവിലുള്ള കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കണം.

ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ല പൊലീസ് മേധാവി എന്നിവര്‍, കേസില്‍ സ്വീകരിച്ച നടപടി വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നല്‍കുകയും വേണമെന്നും ഡി.ജി.പി അനില്‍കാന്ത് സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു.

ALSO READ:ജാഗ്രതൈ ; രാത്രികാല സ്ഥിരം പരിശോധനയുമായി പൊലീസ്

നേരത്തേ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്ക് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

സംസ്ഥാനത്ത്, ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവ്, 50,000 രൂപ പിഴ എന്നിവയാണ് ശിക്ഷ.

ABOUT THE AUTHOR

...view details