എറണാകുളം: സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് പൊലീസ് മേധാവി അനിൽകാന്ത്. പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ സംസ്ഥാനവ്യാപകമായി ആക്രമണ സംഭവങ്ങള്‍ അരങ്ങേറുന്ന പശ്ചാത്തലത്തിലാണ് ഡിജിപിയുടെ പ്രതികരണം. ആവശ്യമായ സംരക്ഷണം പൊലീസ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ചില ജില്ലകളിലുണ്ടായ ആക്രമസംഭവങ്ങളിൽ നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; സ്ഥിതി നിയന്ത്രണവിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് - പൊലീസ്
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ആക്രമണങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്ന് അറിയിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; സ്ഥിതി നിയന്ത്രണവിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്
പൊലീസിന്‍റെ കർശന നിരീക്ഷണം തുടരും. അക്രമ സംഭവങ്ങളിൽ നടപടി സ്വീകരിക്കുമെന്നും ഒരോ സമയത്തെയും സ്ഥിതിഗതികൾ പൊലീസ് നിരീക്ഷിക്കുകയാണെന്നും ഡിജിപി അറിയിച്ചു. പൊലീസ് പട്രോളിങ് തുടരുകയാണ് എന്നറിയിച്ച അദ്ദേഹം വേണമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും വ്യക്തമാക്കി. കരുതൽ നടപടിയുടെ ഭാഗമായി ചിലരെ കസ്‌റ്റഡിയിലെടുത്തതായും ഡിജിപി അനിൽകാന്ത് കൂട്ടിച്ചേര്‍ത്തു.
Last Updated : Sep 23, 2022, 2:17 PM IST