കേരളം

kerala

ETV Bharat / state

'നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധിക്കും'; വിശദമായ തെളിവെടുപ്പ് നടത്തുമെന്ന് ഡിജിപി - kerala human sacrifice

നരബലി, ദുർമന്ത്രവാദ കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് മാധ്യമങ്ങളോട്.

നരബലി  ഡിജിപി  ഇലന്തൂർ നരബലി  human sacrifice  Kerala DGP about human sacrifice investigation  Kerala DGP  ഡിജിപി അനിൽകാന്ത്  DGP Anilkanth
'നരബലിയില്‍ കൂടുതല്‍ ഇരകളുണ്ടോയെന്ന് പരിശോധിക്കും'; ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി

By

Published : Oct 15, 2022, 1:24 PM IST

തിരുവനന്തപുരം/ പത്തനംതിട്ട :ഇലന്തൂർ നരബലി കേസിൽ കൂടുതൽ പേർ ഇരകളായിട്ടുണ്ടോയെന്നത് വിശദമായി പരിശോധിക്കുമെന്ന് ഡിജിപി അനിൽ കാന്ത്. കൂടുതൽ മൃതദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാൻ ഇന്ന് (ഒക്‌ടോബര്‍ 15) നരബലി നടന്ന വീട്ടിൽ വിശദമായ തെളിവെടുപ്പ് നടത്തും. പരിശീലനം നേടിയ പൊലീസ് നായകളെയും മണ്ണുമാന്തി യന്ത്രം ഉള്‍പ്പടെയുള്ളവയും ഉപയോഗിച്ചാകും തെരച്ചിൽ.

കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും എറണാകുളം പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്‌തിരുന്നു. ലൈലയുടെയും ഭഗവല്‍ സിങ്ങിന്‍റെയും ചില മൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മറ്റാരെയും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും എന്തോ മറച്ചുവയ്ക്കുന്നുവെന്ന സംശയം പൊലീസിനുണ്ട്. ഇതേ തുടര്‍ന്നാണ് പരിശോധന.

നരബലിയിൽ മാത്രമല്ല ദുർമന്ത്രവാദങ്ങളുടെ പേരിലുള്ള എല്ലാ സംഭവങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി. എൽദോസ് കുന്നപ്പിള്ളില്‍ എംഎൽഎയ്‌ക്കെതിരായ കേസിൽ നിയമപരമായ നടപടികള്‍ പുരോഗമിക്കുകയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ്റെ ഭാഗത്തുനിന്ന് വീഴ്‌ചയുണ്ടായോയെന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

ABOUT THE AUTHOR

...view details