കേരളം

kerala

ETV Bharat / state

ദേവസ്വം ബോർഡ് റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ കാലാവധി നീട്ടി - കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ്

മൂന്ന് വർഷത്തേക്ക് കൂടിയാണ് കാലാവധി ദീർഘിപ്പിച്ചത്

ദേവസ്വം ബോർഡ് റിക്രൂട്ട്മെന്‍റ് ബോർഡ്  കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ്  kerala devasom recruitment board news
ദേവസ്വം ബോർഡ് റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ കാലാവധി നീട്ടി

By

Published : Dec 23, 2019, 3:03 PM IST

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ കാലാവധി ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. അഡ്വ എം.രാജഗോപാലൻ നായർ ചെയർമാനായുള്ള ബോർഡിന്‍റെ കാലാവധിയാണ് നീട്ടിയിരിക്കുന്നത്. മൂന്ന് വർഷത്തേക്ക് കൂടിയാണ് കാലാവധി ദീർഘിപ്പിച്ചത്. ഇത് സംബന്ധിച്ച ഓർഡിനൻസിൽ ശനിയാഴ്ച ഗവർണർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് നിലവിലുള്ള ബോർഡ് അംഗങ്ങളുടെ കാലാവധി നീട്ടി നൽകി ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്. ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് സർക്കാർ ഉത്തരവിറങ്ങി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details