തിരുവനന്തപുരം : സഹകരണ മേഖലയിലെ റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങളില്‍ (RBI Guidelines) സുപ്രീം കോടതിയെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ (Supreme Court). മന്ത്രിസഭായോഗത്തിലാണ് തീരുമാനം. സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുന്നോടിയായി എജിയില്‍ നിന്ന് ഇക്കാര്യത്തില്‍ വിശദമായ നിയമോപദേശം തേടാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
ALSO READ:Mofiya Suicide | ആരോപണ വിധേയനായ സി.ഐ ഇപ്പോഴും ചുമതലയില്‍, പ്രതിഷേധം ശക്തം
വോട്ടവകാശമില്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കരുതെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് സംസ്ഥാനം സുപ്രീംകോടതിയെ സമീപിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ നിര്‍ദ്ദേശം കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുന്നതാണെന്ന് മന്ത്രിസഭായോഗം വിലയിരുത്തി. ഇക്കാര്യത്തിലെ ആശങ്ക കേന്ദ്രസര്‍ക്കാറിനെ അറിയിക്കും.
ഇതിനായി പ്രതിനിധി സംഘത്തെ അയക്കാനും തീരുമാനിച്ചു. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലിനേയും സഹകരണ മന്ത്രി വി.എന്‍.വാസവനേയും മന്ത്രിസഭ ചുമതലപ്പെടുത്തി.