പാര്‍ട്ടിയില്‍ 'സുഖിമാന്മാര്‍' കൂടുന്നുവെന്ന് സിപിഎം സംഘടനാ രേഖ - പാര്‍ട്ടിക്കുള്ളില്‍ സുഖിമാന്മാര്‍ കൂടുന്നതായുള്ള സിപിഎം സംഘടനാ രേഖ
ദേശീയതലത്തിലെ ശക്തിശോഷം സംസ്ഥാനത്തിലേക്കും ബാധിക്കുന്നുവെന്ന വിമര്‍ശനവും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍
തിരുവനന്തപുരം:പാര്‍ട്ടിക്കുള്ളില്‍ 'സുഖിമാന്മാര്‍' കൂടുന്നതായി സിപിഎം സംഘടനാ രേഖ. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സംഘടനാ രേഖ അവതരിപ്പിച്ചത്. പാര്‍ട്ടി നേരിടുന്ന വെല്ലുവിളികളൊന്നും ഇത്തരക്കാരറിയുന്നില്ല. ദേശീയതലത്തിലെ ശക്തിശോഷം സംസ്ഥാനത്തിലേക്കും ബാധിക്കുന്നുവെന്ന വിമര്‍ശനവും സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.
സംഘടനാ പ്രവര്‍ത്തനത്തിലെ വീഴ്ചകളും ശൈലിമാറ്റണമെന്ന ആവശ്യവും ഉൾപ്പെടെ ഗൗരവമേറിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മൂന്ന് ദിവസത്തെ സിപിഎം സംസ്ഥാന സമിതി യോഗം ചേരുന്നത്. ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് ശക്തി ശോഷണം ഉണ്ടായിട്ടുണ്ട്. ഇത് സംസ്ഥാനത്തേക്കും ബാധിക്കുന്നു. സംഘടന റിപ്പോര്‍ട്ട് കൂടാതെ സംസ്ഥാന സര്‍ക്കാറിൻ്റെ ഭരണം വിലയിരുത്തികൊണ്ടുള്ള റിപ്പോര്‍ട്ടും കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു.