തിരുവനന്തപുരം :സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 42,677 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 36 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് കണ്ടെത്തി. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ ജീവഹാനിയുണ്ടായി രേഖകള്‍ വൈകി ലഭിച്ച 124 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 441 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 56,701 ആയി.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 50,821 പേര്‍ രോഗമുക്തി നേടി. ഇതോടെ 3,69,073 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 57,45,912 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 24 മണിക്കൂറിനിടെ 1,14,610 സാമ്പിളുകളാണ് പരിശോധിച്ചത്.
ജില്ലകളിലെ രോഗബാധ
എറണാകുളം 7055, തിരുവനന്തപുരം 5264, കോട്ടയം 4303, കൊല്ലം 3633, പത്തനംതിട്ട 3385, തൃശൂര്‍ 3186, ആലപ്പുഴ 3010, കോഴിക്കോട് 2891, മലപ്പുറം 2380, പാലക്കാട് 1972, ഇടുക്കി 1710, കണ്ണൂര്‍ 1670, വയനാട് 1504, കാസര്‍കോട് 714 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ജില്ലകളിലെ രോഗമുക്തി
തിരുവനന്തപുരം 1971, കൊല്ലം 2722, പത്തനംതിട്ട 5072, ആലപ്പുഴ 2459, കോട്ടയം 4204, ഇടുക്കി 1026, എറണാകുളം 14,478, തൃശൂര്‍ 3912, പാലക്കാട് 2643, മലപ്പുറം 2841, കോഴിക്കോട് 4921, വയനാട് 1374, കണ്ണൂര്‍ 2152, കാസര്‍കോട് 1046 എന്നിങ്ങനെയാണ് രോഗമുക്തിയായത്.