കേരളം

kerala

ETV Bharat / state

കൊവിഡ് കണക്കില്‍ കേളത്തിന് ആശ്വാസം; 232 പേര്‍ ആശുപത്രി വിട്ടു, പുതിയ രേഗികളുടെ എണ്ണത്തിലും കുറവ്

kerala covid updates :സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകളില്‍ നേരിയ കുറവ്, കൂടാതെ കൊവിഡ് ചികിത്സയിലായിരുന്ന 232 പേര്‍ കൂടി ഇന്ന് ആശുപത്രി വിട്ടു.

Covid Cases In Kerala Updates  kerala covid updates  കൊവിഡ് കണക്കില്‍ കേളത്തിന് ആശ്വാസം  പുതിയ രേഗികളുടെ എണ്ണത്തിലും കുറവ്  കൊവിഡ് വ്യാപനം  കേരളത്തില്‍ കൊവിഡ്  മാസ്‌ക് നിര്‍ബന്ധമോ
Covid Cases In Kerala Updates

By ETV Bharat Kerala Team

Published : Dec 26, 2023, 5:05 PM IST

Updated : Dec 26, 2023, 5:14 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകളില്‍ നേരിയ കുറവ്(Covid Cases In Kerala Updates ). 32 പേര്‍ക്ക് ഇന്ന് കോവിഡ് നെഗറ്റീവായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം കോവിഡ് ആക്ടീവ് കേസുകള്‍ 3096 ആയി. 232 പേര്‍ ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടു.

രാജ്യത്ത് 4170 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 3096 കേസുകള്‍ കേരളത്തിലാണ്. രാജ്യത്തെ കോവിഡ് കേസുകളുടെ 90 ശതമാനവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് കേരളത്തിലാണെന്ന് കണക്കുകളില്‍ വ്യക്തമാകുന്നു.

ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന തിരക്ക് രോഗ ബാധിതരുടെ എണ്ണം ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. അതേസമയം മാസ്‌കോ മറ്റ് മുന്‍കരുതലുകളോ നിര്‍ബന്ധമാക്കണമെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ ഒന്നും ഇതുവരെയും അധികൃതര്‍ പുറപ്പെടുവിച്ചിട്ടില്ല.

436 ആക്ടീവ് കോവിഡ് കേസുകളുള്ള കര്‍ണാടകയാണ് പട്ടികയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ആക്ടീവ് കേസുകളുള്ള രണ്ടാമത്തെ സംസ്ഥാനം. 168 കേസുകളുള്ള മഹാരാഷ്ട്ര പട്ടികയില്‍ മൂന്നാമതും 139 കേസുകളുള്ള തമിഴ്‌നാട് നാലാമതുമാണ്.

സംസ്ഥാനത്ത് അവധിക്കാലത്തിന് ശേഷം കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത; വിദഗ്ധർ പറയുന്നുഅവധിക്കാലത്തിന് ശേഷം സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വലിയ വർധനയ്ക്ക് സാധ്യത. പുതിയ വകഭേദത്തിൽ ആശങ്ക വേണ്ടെങ്കിലും പ്രായമായവരും മറ്റ് രോഗങ്ങളുള്ളവരും കരുതി ഇരിക്കണമെന്നാണ് മുന്നറിയിപ്പ്. പ്രതിരോധശേഷി കുറഞ്ഞവർ കൊവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് എടുക്കണോ എന്നതിൽ ചർച്ച തുടങ്ങേണ്ട സമയമായെന്നും വിദഗ്ധർ പറയുന്നു. സംസ്ഥാനത്തും രാജ്യത്തും ലോകത്തും കൊവിഡ് കേസുകൾ കൂടി വരുകയാണ്. പരിശോധനകളുടെ എണ്ണവും കൂട്ടിയതോടെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി തുടരുകയാണ് കേരളം. വ്യാപന ശേഷി കൂടുതലുള്ള ആർജിത പ്രതിരോധശേഷിയെ മറികടക്കുന്ന ജെ എൻ വൺ വകഭേദം ഈ അവധിക്കാലത്ത് എങ്ങനെ ബാധിക്കുമെന്നതിലാണ് ആശങ്ക. ക്രിസ്മസ് പുതുവത്സര കൂട്ടായ്മകളും ആഘോഷങ്ങളും സജീവമാകുന്നതോടെ ജാഗ്രത വേണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ആൾക്കൂട്ടങ്ങളിലേക്ക് മാസ്കുമായി പോവുക, പനി ലക്ഷണങ്ങൾ ഉള്ളവർ രോഗപ്രതിരോധശേഷി കുറഞ്ഞവരിൽ നിന്ന് അകന്ന് നിൽക്കണം എന്നിവയാണ് വിദഗ്ധര്‍ നിര്‍ദേശം നല്‍കുന്നത്. പുതിയ വകഭേദവും കുട്ടികളെ കാര്യമായി ബാധിക്കുന്നില്ലെന്നതാണ് ആശ്വാസം. എന്നാൽ പ്രതിരോധശേഷി കുറഞ്ഞവർക്ക് വാക്സിൻ ബൂസ്റ്റർ ഡോസ് നൽകണോ എന്നതിൽ വിശദമായ ചർച്ചകൾ തുടങ്ങണം. നിലവിൽ എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് വ്യാപനം കൂടുതലുള്ളത്.

Last Updated : Dec 26, 2023, 5:14 PM IST

ABOUT THE AUTHOR

...view details