കേരളം

kerala

ETV Bharat / state

കൊവിഡില്‍ ആശ്വാസ തീരത്ത്; സംസ്ഥാനത്ത് 496 പുതിയ രോഗബാധിതർ മാത്രം, മരണങ്ങളില്ല - കേരള കൊവിഡ്

593 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്.

kerala covid  kerala covid updates  കേരള കൊവിഡ്  കൊവിഡ് 19
kerala covid updates

By

Published : Mar 27, 2022, 6:11 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് 400 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 593 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

മുന്‍ ദിവസങ്ങളില്‍ മരിക്കുകയും രേഖകള്‍ വൈകി ലഭിച്ചതുമായ 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,797 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഒരാൾ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 366 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

30 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതിയതായി രോഗം ബാധിച്ചു. ഇതോടെ 3833 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,58,586 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ലതിരിച്ചുള്ള കണക്ക്: എറണാകുളം 88, തിരുവനന്തപുരം 56, കോട്ടയം 55, കോഴിക്കോട് 37, പത്തനംതിട്ട 30, കൊല്ലം 27, ഇടുക്കി 24, തൃശൂര്‍ 19, കണ്ണൂര്‍ 16, വയനാട് 15, ആലപ്പുഴ 12, കാസര്‍കോട് 8, പാലക്കാട് 8, മലപ്പുറം 5 എന്നിങ്ങനേയാണ് ജില്ലകളിലെ പുതിയ രോഗബാധ.

ജില്ലകളിലെ രോഗമുക്തി: തിരുവനന്തപുരം 91, കൊല്ലം 58, പത്തനംതിട്ട 38, ആലപ്പുഴ 4, കോട്ടയം 76, ഇടുക്കി 73, എറണാകുളം 109, തൃശൂര്‍ 25, പാലക്കാട് 8, മലപ്പുറം 17, കോഴിക്കോട് 55, വയനാട് 17, കണ്ണൂര്‍ 17, കാസര്‍കോട് 5 എന്നിങ്ങനേയാണ് ജില്ലകളിലെ പുതിയ രോഗമുക്തി.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,513 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,093 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 420 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 61 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 3833 കൊവിഡ് കേസുകളില്‍, 12.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ABOUT THE AUTHOR

...view details