തിരുവനന്തപുരം: സംസ്ഥാനത്ത് 11,546 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.6 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 118 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12699 ആയി.
10,771 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 624 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 70 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,056 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,00,230 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,08,867 സാമ്പിളുകളാണ് പരിശോധിച്ചത്.
കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്
മലപ്പുറം- 1374, തിരുവനന്തപുരം- 1291, കൊല്ലം- 1200, തൃശൂര്‍- 1134, എറണാകുളം- 1112, പാലക്കാട്- 1061, കോഴിക്കോട്- 1004, കാസര്‍കോട്- 729, ആലപ്പുഴ- 660, കണ്ണൂര്‍- 619, കോട്ടയം- 488, പത്തനംതിട്ട- 432, ഇടുക്കി- 239, വയനാട്- 203 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ
മലപ്പുറം- 1331, തിരുവനന്തപുരം- 1192, കൊല്ലം- 1187, തൃശൂര്‍- 1124, എറണാകുളം- 1088, പാലക്കാട്- 654, കോഴിക്കോട്- 995, കാസര്‍കോട്- 705, ആലപ്പുഴ- 644, കണ്ണൂര്‍- 549, കോട്ടയം- 464, പത്തനംതിട്ട- 422, ഇടുക്കി- 227, വയനാട്- 189 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍
കാസര്‍കോട്- 16, കണ്ണൂര്‍- 12, കൊല്ലം- 11, തിരുവനന്തപുരം- 10, പാലക്കാട്- 8, എറണാകുളം- 7, തൃശൂര്‍- 5, പത്തനംതിട്ട- 4, വയനാട്- 3, ആലപ്പുഴ, ഇടുക്കി രണ്ട് വീതം, കോട്ടയം- 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗമുക്തരായവർ
തിരുവനന്തപുരം- 1392, കൊല്ലം- 1819, പത്തനംതിട്ട- 386, ആലപ്പുഴ- 778, കോട്ടയം- 463, ഇടുക്കി- 273, എറണാകുളം- 1504, തൃശൂര്‍- 1133, പാലക്കാട്- 1060, മലപ്പുറം- 862, കോഴിക്കോട്- 475, വയനാട്- 94, കണ്ണൂര്‍- 436, കാസര്‍കോട്- 381 എന്നിങ്ങനെയാണ് രോഗമുക്തിയായത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,92,633 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,650 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 25,983 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2388 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്. അടിസ്ഥാനമാക്കിയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്. എട്ടിന് താഴെയുള്ള 313, ടി.പി.ആര്. എട്ടിനും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്. തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്.