കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 12,617 പേർക്ക് കൂടി കൊവിഡ് ; 141 മരണം

kerala covid updates  കേരളാ കൊവിഡ്  cm press meet  pinarayi vijayan press meet  കൊവിഡ് അപ്ഡേറ്റ്
സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കൊവിഡ്; 141 മരണം

By

Published : Jun 22, 2021, 6:06 PM IST

Updated : Jun 22, 2021, 7:05 PM IST

17:49 June 22

9.57 ശതമാനം ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കൊവിഡ്; 141 മരണം

തിരുവനന്തപുരം :  സംസ്ഥാനത്ത് 12,617 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.72 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി. 11,719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.  

766 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 74 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,730 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

1,00,437 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 1603, കൊല്ലം- 1525, എറണാകുളം- 1491, തിരുവനന്തപുരം- 1345, തൃശൂര്‍- 1298, പാലക്കാട്- 1204, കോഴിക്കോട്- 817, ആലപ്പുഴ- 740, കോട്ടയം- 609, കണ്ണൂര്‍- 580, പത്തനംതിട്ട- 441, കാസര്‍കോട്- 430, ഇടുക്കി- 268, വയനാട്- 266 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 1542, കൊല്ലം- 1516, എറണാകുളം- 1454, തിരുവനന്തപുരം- 1251, തൃശൂര്‍- 1288, പാലക്കാട്- 670, കോഴിക്കോട്- 805, ആലപ്പുഴ- 734, കോട്ടയം- 583, കണ്ണൂര്‍- 524, പത്തനംതിട്ട- 426, കാസര്‍കോട്- 416, ഇടുക്കി- 256, വയനാട്- 254 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 15, കാസര്‍ഗോഡ്- 10, എറണാകുളം, തൃശൂര്‍ ഒമ്പത് വീതം, പത്തനംതിട്ട- 6, കൊല്ലം, പാലക്കാട്, വയനാട് അഞ്ച് വീതം, തിരുവനന്തപുരം- 4, ഇടുക്കി- 2, മലപ്പുറം, കോഴിക്കോട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 1212, കൊല്ലം- 1032, പത്തനംതിട്ട- 526, ആലപ്പുഴ- 1043, കോട്ടയം- 716, ഇടുക്കി- 573, എറണാകുളം- 1021, തൃശൂര്‍- 1272, പാലക്കാട്- 1391, മലപ്പുറം- 1016, കോഴിക്കോട്- 992, വയനാട്- 235, കണ്ണൂര്‍- 322, കാസര്‍കോട്- 379 എന്നിങ്ങനേയാണ് രോഗമുക്തിയായത്.-

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,19,051 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,92,556 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 26,495 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1971 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ടി.പി.ആര്‍. അടിസ്ഥാനമാക്കിയുള്ള പ്രദേശങ്ങള്‍ കഴിഞ്ഞ ദിവസത്തേത് തന്നെ തുടരുകയാണ്. ടി.പി.ആര്‍. 8ന് താഴെയുള്ള 178, ടി.പി.ആര്‍. 8നും 20നും ഇടയ്ക്കുള്ള 633, ടി.പി.ആര്‍. 20നും 30നും ഇടയ്ക്കുള്ള 208, ടി.പി.ആര്‍. 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Last Updated : Jun 22, 2021, 7:05 PM IST

ABOUT THE AUTHOR

...view details