കേരളം

kerala

ETV Bharat / state

കേരളത്തിൽ 10,000 കടന്ന് കൊവിഡ് ബാധിതർ - കൊവിഡ് കണക്കുകൾ

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളാണ് പരിശോധിച്ചത്.

Covid updates  kerala covid updates  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  കൊവിഡ് അപ്ഡേറ്റ്സ്
കേരളത്തിൽ 10,000 കടന്ന് കൊവിഡ് ബാധിതർ

By

Published : Apr 16, 2021, 6:05 PM IST

Updated : Apr 16, 2021, 6:49 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് 10,031 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.8 ആയി. 9137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 641 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 221 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 32 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3792 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 69,868 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,32,267 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 21 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4877 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,775 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ ആകെ 1,40,81,632 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (105), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 113 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 109 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട്- 1560, എറണാകുളം- 1391, മലപ്പുറം- 882, കോട്ടയം- 780, തിരുവനന്തപുരം- 750, ആലപ്പുഴ- 745, തൃശൂര്‍- 737, കണ്ണൂര്‍- 673, കാസര്‍കോട്- 643, പാലക്കാട്- 514, കൊല്ലം- 454, വയനാട്- 348, ഇടുക്കി- 293, പത്തനംതിട്ട- 261 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട്- 1523, എറണാകുളം- 1335, മലപ്പുറം -849, കോട്ടയം- 729, തിരുവനന്തപുരം- 556, ആലപ്പുഴ- 730, തൃശൂര്‍- 715, കണ്ണൂര്‍- 576, കാസര്‍കോട്- 596, പാലക്കാട്- 226, കൊല്ലം- 448, വയനാട്- 334, ഇടുക്കി- 277, പത്തനംതിട്ട- 243 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍- 11, കാസര്‍കോട്- 5, തൃശൂര്‍- 4, തിരുവനന്തപുരം- 3, കൊല്ലം, പത്തനംതിട്ട, എറണാകുളം, വയനാട് രണ്ടുവീതം, പാലക്കാട്- 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 648, കൊല്ലം- 80, പത്തനംതിട്ട- 156, ആലപ്പുഴ- 41, കോട്ടയം- 269, ഇടുക്കി- 123, എറണാകുളം- 515, തൃശൂര്‍- 245, പാലക്കാട്- 62, മലപ്പുറം- 278, കോഴിക്കോട്- 464, വയനാട്- 79, കണ്ണൂര്‍- 298, കാസര്‍കോട്- 534 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,04,933 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,95,096 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9837 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1611 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 436 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Apr 16, 2021, 6:49 PM IST

ABOUT THE AUTHOR

...view details