കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 2776 പേര്‍ക്ക് കൂടി കൊവിഡ്; 16 മരണം - 2776 new covid cases kerala

covid Breaking  kerala covid updates  2776 new covid cases kerala  സംസ്ഥാന കൊവിഡ് കണക്ക്
സംസ്ഥാനത്ത് 2776 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 16 മരണം

By

Published : Mar 5, 2021, 6:06 PM IST

Updated : Mar 5, 2021, 7:18 PM IST

17:40 March 05

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.20 ആണ്.

സംസ്ഥാനത്ത് 2776 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 16 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത്  2776  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 196 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.  2504  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 16 പേരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4271 ആയി. 3638 പേർ രോഗമുക്തി നേടിയപ്പോൾ 43,562 പേർ ചികിത്സയിൽ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,103 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.20 ആണ്. ഇതുവരെ ആകെ 1,17,79,163 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക(1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 99 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോട്- 358, മലപ്പുറം- 298, എറണാകുളം- 291, തൃശൂര്‍- 283, കൊല്ലം- 232, ആലപ്പുഴ- 207, തിരുവനന്തപുരം- 190, കോട്ടയം-185, പത്തനംതിട്ട- 183, കണ്ണൂര്‍- 175, കാസര്‍ഗോഡ്- 125, ഇടുക്കി- 93, പാലക്കാട്- 89, വയനാട്- 67 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

കോഴിക്കോട്- 331, മലപ്പുറം- 288, എറണാകുളം- 273, തൃശൂര്‍- 279, കൊല്ലം- 230, ആലപ്പുഴ- 196, തിരുവനന്തപുരം- 140, കോട്ടയം- 175, പത്തനംതിട്ട- 159, കണ്ണൂര്‍- 133, കാസര്‍ഗോഡ്- 115, ഇടുക്കി- 87, പാലക്കാട്- 36, വയനാട്- 62 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

പത്തനംതിട്ട, എറണാകുളം, കണ്ണൂര്‍ രണ്ടു വീതം, തിരുവനന്തപുരം, തൃശൂര്‍, ഇടുക്കി, കാസര്‍ഗോഡ് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 337, കൊല്ലം- 156, പത്തനംതിട്ട- 388, ആലപ്പുഴ- 307, കോട്ടയം- 313, ഇടുക്കി- 75, എറണാകുളം- 561, തൃശൂര്‍- 308, പാലക്കാട്- 131, മലപ്പുറം- 196, കോഴിക്കോട്- 377, വയനാട്- 117, കണ്ണൂര്‍- 223, കാസര്‍ഗോഡ്- 149 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,73,736 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 6371 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 660 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. രണ്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 357 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Mar 5, 2021, 7:18 PM IST

ABOUT THE AUTHOR

...view details