കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 2938 പുതിയ കൊവിഡ് രോഗികൾ; 16 മരണം - സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ

covid braking  kerala covid updates  കേരള കൊവിഡ്  സംസ്ഥാനത്തെ കൊവിഡ് കണക്കുകൾ  കേരള കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 2938 പുതിയ കൊവിഡ് രോഗികൾ; 16 മരണം

By

Published : Mar 2, 2021, 6:01 PM IST

Updated : Mar 2, 2021, 7:13 PM IST

17:26 March 02

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്.

കൊവിഡ് കണക്കുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 2938 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.  2657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 209  പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3512 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  47,277 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.   10,12,484  പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 16 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം  4226 ആയി. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,094 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.31 ആണ്. ഇതുവരെ ആകെ 1,15,90,373 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സൗത്ത് ആഫ്രിക്കയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ ഈ രാജ്യങ്ങളില്‍ നിന്നും വന്ന 95 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

തൃശൂര്‍- 354, മലപ്പുറം- 344, കോഴിക്കോട്- 334, എറണാകുളം- 306, കൊല്ലം- 271, പത്തനംതിട്ട- 238, കണ്ണൂര്‍- 225, കോട്ടയം- 217, തിരുവനന്തപുരം- 190, ആലപ്പുഴ- 161, പാലക്കാട്- 99, കാസർകോട്- 80, ഇടുക്കി- 62, വയനാട്- 57 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍

തൃശൂര്‍- 348, മലപ്പുറം- 328, കോഴിക്കോട്- 331, എറണാകുളം- 295, കൊല്ലം- 268, പത്തനംതിട്ട- 217, കണ്ണൂര്‍- 171, കോട്ടയം- 206, തിരുവനന്തപുരം- 124, ആലപ്പുഴ- 153, പാലക്കാട്- 35, കാസർകോട്- 72, ഇടുക്കി- 54, വയനാട്- 55 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍

കണ്ണൂര്‍- 7, എറണാകുളം- 4, കൊല്ലം, പാലക്കാട്, വയനാട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവര്‍

തിരുവനന്തപുരം- 298, കൊല്ലം- 214, പത്തനംതിട്ട- 515, ആലപ്പുഴ- 112, കോട്ടയം- 200, ഇടുക്കി- 128, എറണാകുളം- 470, തൃശൂര്‍- 339, പാലക്കാട്- 129, മലപ്പുറം- 288, കോഴിക്കോട്- 500, വയനാട്- 102, കണ്ണൂര്‍- 142, കാസർകോട്- 75 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,05,315 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,98,311 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7004 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 635 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് മൂന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. എട്ട് പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 362 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Mar 2, 2021, 7:13 PM IST

ABOUT THE AUTHOR

...view details