തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം എത്തുന്നു. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടർ ഡോ.എസ്.കെ. സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് എത്തും.
കൊവിഡ്; കേന്ദ്ര സംഘം വെള്ളിയാഴ്‌ച കേരളത്തിലെത്തും - കൊവിഡ്
നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്‌ടർ ഡോ. എസ്.കെ. സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്‌ച തിരുവനന്തപുരത്ത് എത്തും. കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുന്നത്
![കൊവിഡ്; കേന്ദ്ര സംഘം വെള്ളിയാഴ്‌ച കേരളത്തിലെത്തും kerala covid updates Covid Central team visits Kerala കേന്ദ്ര സംഘം കേരളത്തിലെത്തും കൊവിഡ് national centre for disease control](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10143269-876-10143269-1609941388056.jpg)
കൊവിഡ്; കേന്ദ്ര സംഘം കേരളത്തിലെത്തും
കേരളത്തിൽ കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിലാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കുന്നത്. സംസ്ഥാനത്തെ കൊവിഡ് മാനേജ്മെന്‍റ്, ചികിത്സാരീതികൾ എല്ലാം സംഘം വിശദമായി പരിശോധിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന രോഗബാധിതരും ടെസ്റ്റ് പോസിറ്റീവ് നിരക്കും ഉള്ള സംസ്ഥാനമാണ് കേരളം