സംസ്ഥാനത്ത് വീണ്ടും ആശ്വാസ ദിനം; ഇന്നും പുതിയ കൊവിഡ് കേസുകളില്ല - കേരള കൊവിഡ് വാർത്ത
![സംസ്ഥാനത്ത് വീണ്ടും ആശ്വാസ ദിനം; ഇന്നും പുതിയ കൊവിഡ് കേസുകളില്ല covid updates കൊവിഡ് 19 kerala covid updates covid 19 news kerala covid patients കൊവിഡ് വാർത്ത കൊവിഡ് 19 വാർത്തകൾ കേരള കൊവിഡ് വാർത്ത കേരളത്തിലെ കൊവിഡ് രോഗികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7044561-813-7044561-1588512026029.jpg)
16:59 May 03
ഒരാൾക്ക് കൂടി രോഗ മുക്തി. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 401 ആയി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി ആർക്കും കൊവിഡ് 19 റിപ്പോർട്ട് ചെയ്തില്ല. ചികിത്സയിലുണ്ടായിരുന്ന ഒരാൾക്ക് കൂടി രോഗം ഭേദമായി. കണ്ണൂർ ജില്ലയില്‍ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 401 ആയി. 95 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 21, 720 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,332 പേര്‍ വീടുകളിലും 388 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 63 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 32,217 വ്യക്തികളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 31,611 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ഇതു കൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ എന്നിവരുടെ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2391 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1683 സാമ്പിളുകളും നെഗറ്റീവായി.
സംസ്ഥാനത്ത് ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കൂടി ഉള്‍പ്പെടുത്തി. വയനാട് ജില്ലയിലെ മാനന്തവാടി, എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ പഞ്ചായത്ത്, മഞ്ഞള്ളൂര്‍ പഞ്ചായത്ത്, ഇടുക്കി ജില്ലയിലെ ശാന്തന്‍പാറ പഞ്ചായത്ത് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. ഇതോടെ സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 84 ആയി.