കേരളം

kerala

ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് ഇന്ന് കൊവിഡ് 347 പേര്‍ക്ക്

2293 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്

Kerala Covid Updates new report  കേരളത്തില്‍ ഇന്നത്തെ കൊവിഡ് മരണം  കേരളത്തിലെ ഇന്നത്തെ കൊവിഡ് കണക്ക്  kerala covid new deaths  kerala covid new reports
Kerala Covid Updates | 347 പേര്‍ക്ക് കൊവിഡ്, മരണം സ്ഥിരീകരിച്ചില്ല

By

Published : Apr 9, 2022, 6:22 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത്347 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ കൊവിഡിനെ തുടര്‍ന്നുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

19 മരണങ്ങള്‍ കൊവിഡിനെ തുടര്‍ന്ന് : മുന്‍ ദിവസങ്ങളില്‍ ജീവഹാനിയുണ്ടാവുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത രണ്ട് മരണങ്ങള്‍ കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. സുപ്രീം കോടതി വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന്, 19 മരണങ്ങള്‍ കൊവിഡിനെ തുടര്‍ന്നാണെന്ന് കണ്ടെത്തി.

ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,360 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 383 പേര്‍ രോഗമുക്തി നേടി. 2293 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ജില്ലകളിലെ രോഗ ബാധ :എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23, കൊല്ലം 22, തൃശൂര്‍ 18, ഇടുക്കി 14, കണ്ണൂര്‍ 14, പത്തനംതിട്ട 12, മലപ്പുറം 12, പാലക്കാട് 3, വയനാട് 2, കാസര്‍കോട് ഒന്ന് എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലകളിലെ രോഗമുക്തി :തിരുവനന്തപുരം 89, കൊല്ലം 19, പത്തനംതിട്ട 18, ആലപ്പുഴ 21, കോട്ടയം 35, ഇടുക്കി 16, എറണാകുളം 119, തൃശൂര്‍ 21, പാലക്കാട് 2, മലപ്പുറം 10, കോഴിക്കോട് 20, വയനാട് 6, കണ്ണൂര്‍ 7, കാസര്‍കോട് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്

ABOUT THE AUTHOR

...view details