കേരളം

kerala

ETV Bharat / state

Kerala Covid Updates | വീണ്ടും ആശ്വാസ ദിനം : സംസ്ഥാനത്ത് ഇന്ന് കൊവിഡ് 310 പേര്‍ക്ക്

2680 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇനി ചികിത്സയിലുള്ളത്

Kerala Covid Updates new report  കൊവിഡില്‍ കേരളത്തിന് വീണ്ടും ആശ്വാസ ദിനം  കേരളത്തില്‍ 310 പേര്‍ക്ക് കൊവിഡ്  കേരളത്തിലെ കൊവിഡ് മരണം  kerala covid new cases  kerala covid latest death cases  തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത  Thiruvananthapuram todays news
Kerala Covid Updates | വീണ്ടും ആശ്വാസ ദിനം: സംസ്ഥാനത്ത് 310 പേര്‍ക്ക് കൊവിഡ്; പരിശോധിച്ചത് 13,100 സാമ്പിളുകള്‍

By

Published : Apr 3, 2022, 7:08 PM IST

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 13,100 സാമ്പിളുകളാണ് പരിശോധിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മരണം സ്ഥിരീകരിച്ചിട്ടില്ല. രേഖകള്‍ ലഭിച്ചതിനെ തുടര്‍ന്ന്, മുന്‍ ദിവസങ്ങളിലുണ്ടായ രണ്ട് മരണം കൊവിഡിനെ തുടര്‍ന്നാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 68,074 ആയി.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 458 പേര്‍ രോഗമുക്തി നേടി. ഇതോടെ 2680 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

ALSO READ |'കൃത്രിമ വിലവര്‍ധനവില്‍ കര്‍ശന നടപടി'; ജില്ല കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യമന്ത്രി

ജില്ലകളില്‍ രോഗ ബാധ :എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11, കണ്ണൂര്‍ 7, മലപ്പുറം 4 , കാസര്‍കോട് 4, പാലക്കാട് 3, വയനാട് 3 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.

ജില്ലകളില്‍ രോഗമുക്തി :തിരുവനന്തപുരം 61, കൊല്ലം 38, പത്തനംതിട്ട 14, ആലപ്പുഴ 16, കോട്ടയം 69, ഇടുക്കി 23, എറണാകുളം 127, തൃശൂര്‍ 50, പാലക്കാട് 5, മലപ്പുറം 8, കോഴിക്കോട് 27, വയനാട് 8, കണ്ണൂര്‍ 12, കാസര്‍കോട് 0 എന്നിങ്ങനേയാണ് രോഗമുക്തിയായത്.

ABOUT THE AUTHOR

...view details