കേരളം

kerala

ETV Bharat / state

Covid Updates| സംസ്ഥാനത്തിന് വീണ്ടും ആശ്വാസ ദിനം; 496 പുതിയ രോഗബാധിതർ മാത്രം, മരണങ്ങളില്ല - covid restrictions kerala today

4051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,57,993 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി

kerala covid update  സംസ്ഥാനത്തെ കൊവിഡ് കണക്ക്  ജില്ലകളിലെ രോഗമുക്തി  സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ  covid latest news  covid restrictions kerala today  കേരളം കോവിഡ്
സംസ്ഥാനത്തെ കൊവിഡ് കണക്ക്

By

Published : Mar 26, 2022, 6:16 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് 496 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 693 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.

മുന്‍ ദിവസങ്ങളില്‍ മരിക്കുകയും രേഖകള്‍ വൈകി ലഭിച്ചതുമായ 3 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 138 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 67,772 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 462 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

26 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതിയതായി രോഗം ബാധിച്ചു. ഇതോടെ 4051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,57,993 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ജില്ലതിരിച്ചുള്ള കണക്ക്: എറണാകുളം 138, തിരുവനന്തപുരം 70, കോട്ടയം 56, കോഴിക്കോട് 43, പത്തനംതിട്ട 40, കൊല്ലം 29, തൃശൂര്‍ 29, ആലപ്പുഴ 22, കണ്ണൂര്‍ 19, ഇടുക്കി 15, മലപ്പുറം 11, പാലക്കാട് 10, വയനാട് 10, കാസര്‍ഗോഡ് 4 എന്നിങ്ങനേയാണ് ജില്ലകളിലെ പുതിയ രോഗബാധ.

ജില്ലകളിലെ രോഗമുക്തി: തിരുവനന്തപുരം 113, കൊല്ലം 27, പത്തനംതിട്ട 50, ആലപ്പുഴ 5, കോട്ടയം 61, ഇടുക്കി 62, എറണാകുളം 172, തൃശൂര്‍ 61, പാലക്കാട് 8, മലപ്പുറം 19, കോഴിക്കോട് 58, വയനാട് 34, കണ്ണൂര്‍ 21, കാസര്‍ഗോഡ് 2 എന്നിങ്ങനേയാണ് ജില്ലകളിലെ പുതിയ രോഗമുക്തി.

സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളവർ: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 14,838 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 14,412 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 426 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 71 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 4051 കൊവിഡ് കേസുകളില്‍, 12 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

ALSO READ India Covid Updates | രാജ്യത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 1,660 പേര്‍ക്ക്

ABOUT THE AUTHOR

...view details