കേരളം

kerala

ETV Bharat / state

Kerala Covid Updates | സംസ്ഥാനത്ത് കൊവിഡ്‌ 885 പേര്‍ക്ക് ; 2020 ഓഗസ്റ്റ് 3ന് ശേഷം ആയിരത്തില്‍ താഴെയെത്തുന്നത് ആദ്യം - കൊവിഡ് 19

19 മാസത്തിന് ശേഷം 1000ൽ താഴെ രോഗികൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18%

kerala covid update  covid 19  കൊവിഡ് 19  കേരള കൊവിഡ്
kerala covid update

By

Published : Mar 13, 2022, 6:19 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിന കൊവിഡ്‌ കേസുകളുടെ എണ്ണം കുറയുന്നു. ഇന്ന് 885 പേര്‍ക്കാണ് സംസ്ഥാനത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചു. 2020 ഓഗസ്റ്റ് 3ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000ൽ താഴെയെത്തുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.18%.

രോഗ ബാധിതര്‍ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 131, എറണാകുളം 122, കോട്ടയം 88, കൊല്ലം 86, പത്തനംതിട്ട 79, കോഴിക്കോട് 77, ഇടുക്കി 72, തൃശൂര്‍ 57, ആലപ്പുഴ 38, മലപ്പുറം 38, കണ്ണൂര്‍ 34, പാലക്കാട് 32, വയനാട് 21, കാസര്‍കോട് 10 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 21,188 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 25,685 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 24,766 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 919 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

135 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 8846 കൊവിഡ് കേസുകളില്‍ 9.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കൊവിഡ്‌ മരണം

24 മണിക്കൂറിനിടെ 2 കൊവിഡ്‌ മരണം സ്ഥിരീകരിച്ചു. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ ജീവഹാനിയുണ്ടാവുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിക്കുകയും ചെയ്‌ത നാല് മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്‍റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 9 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 66,808 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 826 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 41 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1554 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 196, കൊല്ലം 103, പത്തനംതിട്ട 101, ആലപ്പുഴ 120, കോട്ടയം 149, ഇടുക്കി 12, എറണാകുളം 290, തൃശൂര്‍ 125, പാലക്കാട് 23, മലപ്പുറം 51, കോഴിക്കോട് 195, വയനാട് 73, കണ്ണൂര്‍ 89, കാസര്‍കോട് 27 എന്നിങ്ങനെയാണ് രോഗമുക്തരുടെ കണക്ക്. ഇതോടെ 8846 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,44,624 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

ABOUT THE AUTHOR

...view details