കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 6,419 പേര്‍ക്ക് കൂടി കൊവിഡ് - kerala covid news

covid today  കൊവിഡ് കണക്കുകള്‍  പ്രതിദിന കൊവിഡ്  സംസ്ഥാനത്തെ കൊവിഡ്  kerala covid  daily covid graph
സംസ്ഥാനത്ത് 6,419 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Nov 18, 2020, 6:02 PM IST

Updated : Nov 18, 2020, 7:21 PM IST

17:40 November 18

28 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. 7,066 പേര്‍ രോഗമുക്തരായിട്ടുണ്ട്.

തിരുവനന്തപുരം:സംസ്ഥാനത്ത് 6419 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 5,576 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇന്ന് 28 കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1943 ആയി. പുതിയ രോഗികളില്‍ 677 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. 68 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.

ഇന്ന് 7066 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 69,394 ആയി. 4,68,460 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 67,369 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.53 ആണ്. ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,833 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 

രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്  

എറണാകുളം (887), കോഴിക്കോട് (811), തൃശൂര്‍ (703), കൊല്ലം (693), ആലപ്പുഴ (637), മലപ്പുറം (507), തിരുവനന്തപുരം (468), പാലക്കാട് (377), കോട്ടയം (373), ഇടുക്കി (249), പത്തനംതിട്ട (234), കണ്ണൂര്‍ (213), വയനാട് (158), കാസര്‍ഗോഡ് (109)  

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍

എറണാകുളം (658), കോഴിക്കോട് (721), തൃശൂര്‍ (680), കൊല്ലം (686), ആലപ്പുഴ (624), മലപ്പുറം (474), തിരുവനന്തപുരം (346), പാലക്കാട് (235), കോട്ടയം (372), ഇടുക്കി (209), പത്തനംതിട്ട (169), കണ്ണൂര്‍ (153), വയനാട് (148), കാസര്‍ഗോഡ് (101)

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍

എറണാകുളം (19), കോഴിക്കോട്(11), കണ്ണൂര്‍ (11), തിരുവനന്തപുരം(5), പത്തനംതിട്ട(5) , തൃശൂര്‍(4), പാലക്കാട് (4) , ഇടുക്കി (3), കൊല്ലം(2), വയനാട്(2), കാസര്‍കോട്(2)

കൊവിഡ് ബാധിച്ച് മരിച്ചവർ:

തിരുവനന്തപുരം പത്താംകല്ല് സ്വദേശി നാദിര്‍ഷ (44), പോത്തന്‍കോട് സ്വദേശി അബ്ദുള്‍ റഹ്മാന്‍ (87), മടത്തറ സ്വദേശി ഹംസകുഞ്ഞ് (72), കൊല്ലം ഏജന്‍റ് മുക്ക് സ്വദേശിനി രമണി (62), ഇരവിപുരം സ്വദേശിനി ചന്ദ്രിക അമ്മ (69), ആലപ്പുഴ കലവൂര്‍ സ്വദേശി വിനോദ് (48), കൈനകരി സ്വദേശിനി ത്രേസ്യാമ്മ ജോസഫ് (68), മാവേലിക്കര സ്വദേശിനി സാറാമ്മ ചെല്ലപ്പന്‍ (73), കോട്ടയം തിരുവല്ല സ്വദേശി തങ്കമണി (65), കോട്ടയം സ്വദേശിനി ജാനകി പരമേശ്വരന്‍ (93), മീനാച്ചില്‍ സ്വദേശിനി ശാന്താമ്മ എന്‍ പിള്ള (68), മീനാച്ചില്‍ സ്വദേശി മാധവന്‍ (77), എറണാകുളം ആലുവ സ്വദേശി പി.കെ. ജാസ്മിന്‍ (46), കുന്നത്തുനാട് സ്വദേശി കൊച്ചുകുഞ്ഞ് (54), പച്ചാളം സ്വദേശി ബാലകൃഷ്ണന്‍ (75), കാക്കനാട് സ്വദേശി ഗോപാലന്‍ നായര്‍ (76), തൃശൂര്‍ ചിട്ടിശേരി സ്വദേശിനി ഗീത (61), എടക്കഴിയൂര്‍ സ്വദേശി മണി (70), കൊടുങ്ങല്ലൂര്‍ സ്വദേശി ഗോപാലന്‍ കുട്ടി (87), കുന്നംകുളം സ്വദേശി വേണു (68), പൂത്തോള്‍ സ്വദേശി ജോസഫ് (90), കൊറ്റക്കാട് സ്വദേശിനി ഷീല (52), കരുവാനൂര്‍ സ്വദേശി കണ്ണന്‍ (42), മലപ്പുറം വള്ളിക്കുന്ന് സ്വദേശി വിജയന്‍ (66), തോട്ടേക്കാട് സ്വദേശിനി കുഞ്ഞാണ്ടിയ (89), മങ്കട സ്വദേശി മമ്മുണ്ണി (69), കോഴിക്കോട് കക്കയം സ്വദേശി ജോസഫ് (65), കോഴിക്കോട് സ്വദേശി നൗഷാദ് അലി (52)

രോഗമുക്തരായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം (579), കൊല്ലം (577), പത്തനംതിട്ട (226), ആലപ്പുഴ (368), കോട്ടയം (776), ഇടുക്കി (185), എറണാകുളം (720), തൃശൂര്‍ (793), പാലക്കാട് (624), മലപ്പുറം (661), കോഴിക്കോട് (920), വയനാട് (76), കണ്ണൂര്‍ (376), കാസര്‍കോട് (185)  

നിലവില്‍ നിരീക്ഷണത്തിലുള്ള 3,18,833 പേരില്‍ 3,02,330 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 16,503 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2111 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 56,21,634 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് ആറ് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ സബ് വാര്‍ഡ് 14), തിരുമിറ്റികോട് (5), അളനല്ലൂര്‍ (19), കോട്ടയം ജില്ലയിലെ തലയോലപറമ്പ് (2, 3, 4), മണാര്‍കാട് (4), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് (17) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 18 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 587 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : Nov 18, 2020, 7:21 PM IST

ABOUT THE AUTHOR

...view details