കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 1608 പേര്‍ക്ക് കൂടി കൊവിഡ് - health minister kk shylaja

സംസ്ഥാനത്ത് കൊവിഡ്  കൊവിഡ് മുക്തി  kerala covid update  kerala covid tally  health minister kk shylaja  ആരോഗ്യമന്ത്രി കെ.കെ ശൈലജ
സംസ്ഥാനത്ത് 1608 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Aug 15, 2020, 6:05 PM IST

Updated : Aug 15, 2020, 7:14 PM IST

17:26 August 15

803 പേര്‍ രോഗമുക്തി നേടി. ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 146 ആയി. 14,891 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1409 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 112 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 74 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 90 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ഇന്ന് ഏഴ് കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 146 ആയി. 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. ചികിത്സയിലായിരുന്ന 803 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.  

മലപ്പുറം(362),തിരുവനന്തപുരം(321), കോഴിക്കോട്(151), ആലപ്പുഴ(118), എറണാകുളം(106), കൊല്ലം(91), തൃശൂര്‍(85), കാസര്‍ഗോഡ്(81) , പാലക്കാട്(74), കണ്ണൂര്‍ (52), പത്തനംതിട്ട(49), വയനാട് (48), കോട്ടയം(39), ഇടുക്കി(31) എന്നിങ്ങനെയാണ് ഇന്ന് രോഗബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരത്ത് 313 പേര്‍ക്കും, മലപ്പുറത്ത് 307 പേര്‍ക്കും, കോഴിക്കോട് 134 പേര്‍ക്കും, ആലപ്പുഴയില്‍ 106 പേര്‍ക്കും, എറണാകുളത്ത് 99 പേര്‍ക്കും, കൊല്ലത്ത് 86 പേര്‍ക്കും, തൃശൂരില്‍ 77 പേര്‍ക്കും, കാസര്‍ഗോഡ് 71 പേര്‍ക്കും, പാലക്കാട് 49 പേര്‍ക്കും, കണ്ണൂരില്‍ 47 പേര്‍ക്കും, വയനാട് 40 പേര്‍ക്കും, കോട്ടയത്ത് 33 പേര്‍ക്കും, പത്തനംതിട്ടയില്‍ 31 പേര്‍ക്കും, ഇടുക്കിയില്‍ 16 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 

ഓഗസ്റ്റ് മൂന്നിന് മരണമടഞ്ഞ എറണാകുളം ആലുവ സ്വദേശിനി സതി വാസുദേവന്‍ (64), നാലിന് മരണമടഞ്ഞ തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശിനി ജൂഡി (69), ഏഴിന് മരണമടഞ്ഞ അയിര ചെങ്കവിള സ്വദേശി രവി (58), എട്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് സ്വദേശിനി അസീസ് ഡിസൂസ (81), ഓഗസ്റ്റ് 11ന് മരണമടഞ്ഞ എറണാകുളം വട്ടപ്പറമ്പ് സ്വദേശി എം.ഡി. ദേവസി (75), 13 ന് മരണമടഞ്ഞ കൊല്ലം കുണ്ടറ സ്വദേശിനി ഫിലോമിന (70), തിരുവനന്തപുരം പൂന്തുറ സ്വദേശിനി ലക്ഷ്മിക്കുട്ടി (69) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് എന്‍.ഐ.വി ആലപ്പുഴ സ്ഥിരീകരിച്ചു. 

മലപ്പുറം ജില്ലയിലെ 19, തിരുവനന്തപുരം ജില്ലയിലെ 6, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം നാല് ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. 

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 170 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 124 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 92 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 80 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 63 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 45 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 42 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 39 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 20 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേരുടെയും, പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 14,891 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,779 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. 

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,60,169 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,46,811 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 13,358 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1859 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 32,108 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്‍റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്‍റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 11,54,365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 9246 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,47,640 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 2338 പേരുടെ ഫലം വരാനുണ്ട്. 

ഇന്ന് 20 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവന്തപുരം ജില്ലയിലെ വെമ്പായം (കണ്ടെയ്‌ന്‍മെന്‍റ് സോണ്‍ വാര്‍ഡ് 15, 21), കരവാരം (സബ് വാര്‍ഡ് 6), തിരുപുറം (2, 3), മാണിക്കല്‍ (18, 19, 20), മടവൂര്‍ (15), പുല്ലമ്പാറ (3, 11, 12, 15), പാങ്ങോട് (10), തൃശൂര്‍ ജില്ലയിലെ മുല്ലശേരി (4), കടങ്ങോട് (11), പാഞ്ഞാള്‍ (11), ഇടുക്കി ജില്ലയിലെ പീരുമേട് (9), വാത്തിക്കുടി (13), ഇടവെട്ടി (സബ് വാര്‍ഡ് 11), പാലക്കാട് ജില്ലയിലെ എരിമയൂര്‍ (14, 16), വടക്കാഞ്ചേരി (8), അയിലൂര്‍ (7), കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ മൂത്തേടം (5, 7, 9, 10), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി (വാര്‍ഡ് 1), മണലൂര്‍ (3), കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ (6), കീഴരിയൂര്‍ (10), വയനാട് ജില്ലയിലെ തിരുനെല്ലി (സബ് വാര്‍ഡ് 10), പുല്‍പ്പള്ളി (5), തിരുവനന്തപുരം ജില്ലയിലെ ഒറ്റശേഖരമംഗലം (1, 8), മുദാക്കല്‍ (20), എറണാകുളം ജില്ലയിലെ പൂത്രിക (12), കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5), ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ (4), പാലക്കാട് ജില്ലയിലെ അമ്പലപ്പാറ (17) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്‌ന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 562 ഹോട്ട്സ്‌പോട്ടുകളാണുള്ളത്.

Last Updated : Aug 15, 2020, 7:14 PM IST

ABOUT THE AUTHOR

...view details