സംസ്ഥാനത്ത് കൊവിഡ് സ്ഥിതി അതിഭയാനകം; 608 പേര്‍ക്ക് കൂടി രോഗം - kerala cm pinarayi vijayan
17:36 July 14
സമ്പര്‍ക്കം മൂലം 396 പേര്‍ക്ക് വൈറസ് ബാധ. കൊവിഡ് മൂലം ഒരാള്‍ കൂടി മരിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതാദ്യമായാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണം 600 കടക്കുന്നത്. 396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. തിരുവനന്തപുരത്ത് മാത്രം 201 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഉറവിടം അറിയാതെ 26 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴ ചുനക്കര സ്വദേശി നസീര്‍ ഉസ്മാന്‍കുട്ടി (47) ആണ് മരിച്ചത്. 181 പേര്‍ രോഗമുക്തരായി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഐ.ടി.ബി.പി ജവാന്മാര്‍ക്കും ഒരു ബി.എസ്.എഫ് ജവാനും വൈറസ് ബാധയുണ്ട്. രണ്ട് സി.ഐ.എസ്.എഫ് ജവാനും രോഗബാധയുണ്ട്.
തിരുവനന്തപുരം (201), ആലപ്പുഴ (34), പത്തനംതിട്ട (3), മലപ്പുറം (58), കണ്ണൂര്‍ (12), കൊല്ലം (23), പാലക്കാട് (26), കോഴിക്കോട് (58), എറണാകുളം (70), വയനാട് (12), കോട്ടയം (25), തൃശ്ശൂര്‍ (42), കാസര്‍കോട് (44) എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.