കേരളം

kerala

KERALA COVID CASES: കേരളത്തിൽ 13,956 പേർക്ക് കൂടി കൊവിഡ്; 81 മരണം

By

Published : Jul 18, 2021, 5:55 PM IST

Updated : Jul 18, 2021, 6:57 PM IST

kerala covid update july 18  kerala covid  kerala covid news  kerala covid tally  കേരള കൊവിഡ് ജൂലൈ 18  കേരള കൊവിഡ്  കേരള കൊവിഡ് വാർത്ത  കേരള കൊവിഡ് കണക്ക്
കേരള കൊവിഡ്

17:27 July 18

24 മണിക്കൂറിൽ പരിശോധിച്ചത് 1,30,553 സാമ്പിളുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി 10.69 ശതമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 18ന് 13,956 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. 

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,53,41,594 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,613 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ 30,20,052 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. 

രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസർകോട് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319.

രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 1133, കൊല്ലം 1499, പത്തനംതിട്ട 418, ആലപ്പുഴ 450, കോട്ടയം 599, ഇടുക്കി 235, എറണാകുളം 1224, തൃശൂര്‍ 1539, പാലക്കാട് 833, മലപ്പുറം 2299, കോഴിക്കോട് 1686, വയനാട് 352, കണ്ണൂര്‍ 670, കാസർകോട് 676.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 81 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഞായറാഴ്‌ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,350 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 13,214 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.  

സമ്പർക്ക രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 2203, കോഴിക്കോട് 1646, എറണാകുളം 1540, തൃശൂര്‍ 1475, കൊല്ലം 1022, തിരുവനന്തപുരം 905, പാലക്കാട് 607, കണ്ണൂര്‍ 706, ആലപ്പുഴ 748, കോട്ടയം 633, കാസർകോട് 624, വയനാട് 467, പത്തനംതിട്ട 330, ഇടുക്കി 308.  

രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്ക്

കണ്ണൂര്‍ 10, തൃശൂര്‍, കാസർകോട് 6 വീതം, പത്തനംതിട്ട 5, കൊല്ലം, ആലപ്പുഴ, വയനാട് 4 വീതം, കോട്ടയം 3, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് 2 വീതം, ഇടുക്കി, എറണാകുളം 1 വീതം.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,05,176 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,382 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 24,794 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2005 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടിപിആര്‍ 5ന് താഴെയുള്ള 83, ടിപിആര്‍ 5നും 10നും ഇടയ്ക്കുള്ള 384, ടിപിആര്‍ 10നും 15നും ഇടയ്ക്കുള്ള 362, ടിപിആര്‍ 15ന് മുകളിലുള്ള 205 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Last Updated : Jul 18, 2021, 6:57 PM IST

ABOUT THE AUTHOR

...view details