തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 21ന് 7,499 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 77,853 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ആണ്.
റുട്ടീന്‍ സാമ്പിള്‍, സെന്‍റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്‍റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,20,39,227 സാമ്പിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര്‍ രോഗമുക്തി നേടി. 27,04,554 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 963, എറണാകുളം 926, തൃശൂര്‍ 820, കൊല്ലം 810, പാലക്കാട് 710, മലപ്പുറം 689, കോഴിക്കോട് 563, ആലപ്പുഴ 451, കണ്ണൂര്‍ 434, കാസര്‍കോട് 319, പത്തനംതിട്ട 298, കോട്ടയം 287, വയനാട് 114, ഇടുക്കി 65.
രോഗമുക്തരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 1705, കൊല്ലം 1332, പത്തനംതിട്ട 390, ആലപ്പുഴ 1005, കോട്ടയം 834, ഇടുക്കി 720, എറണാകുളം 1180, തൃശൂര്‍ 1907, പാലക്കാട് 1124, മലപ്പുറം 1336, കോഴിക്കോട് 1016, വയനാട് 201, കണ്ണൂര്‍ 451, കാസര്‍കോട് 395.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 94 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,154 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6,835 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 529 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 38 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം ബാധിച്ചു.
സമ്പർക്ക രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
തിരുവനന്തപുരം 872, എറണാകുളം 904, തൃശൂര്‍ 811, കൊല്ലം 806, പാലക്കാട് 348, മലപ്പുറം 678, കോഴിക്കോട് 551, ആലപ്പുഴ 443, കണ്ണൂര്‍ 392, കാസര്‍കോട് 313, പത്തനംതിട്ട 289, കോട്ടയം 267, വയനാട് 101, ഇടുക്കി 60.
രോഗബാധിതരായ ആരോഗ്യ പ്രവർത്തകരുടെ ജില്ല തിരിച്ചുള്ള കണക്ക്
കണ്ണൂര്‍ 8, തിരുവനന്തപുരം 7, എറണാകുളം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് 3 വീതം, കൊല്ലം, കോട്ടയം, തൃശൂര്‍, വയനാട് 2 വീതം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി 1 വീതം.
ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,30,728 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,03,462 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 27,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1891 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടിപിആര്‍ 8ന് താഴെയുള്ള 178, ടിപിആര്‍ 8നും 20നും ഇടയ്ക്കുള്ള 633, ടിപിആര്‍ 20നും 30നും ഇടയ്ക്കുള്ള 208, ടിപിആര്‍ 30ന് മുകളിലുള്ള 16 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
തിരുവനന്തപുരം അതിയന്നൂര്‍, അഴൂര്‍, കഠിനംകുളം, കാരോട്, മണമ്പൂര്‍, മംഗലാപുരം, പനവൂര്‍, പോത്തന്‍കോട്, എറണാകുളം ചിറ്റാറ്റുകര, പാലക്കാട് നാഗലശേരി, നെന്മാറ, വല്ലപ്പുഴ, മലപ്പുറം തിരുനാവായ, വയനാട് മൂപ്പൈനാട്, കാസര്‍കോട് ബേഡഡുക്ക, മധൂര്‍ എന്നിവയാണ് ടിപിആര്‍ 30ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.