തിരുവനന്തപുരം: കേരളത്തില്‍ ഇന്നലെയും രോഗികള്‍ ഇരുന്നൂറിന് മുകളില്‍. 266 പുതിയ കേസുകളും രണ്ട് മരണങ്ങളുമാണ് ഇന്നലെ സ്ഥിതീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകള്‍ 2872 ആയി.
ഇന്നലെ രാജ്യെത്താട്ടാകെ 423 കേസുകളും നാല് മരണങ്ങളുമാണ് സ്ഥിതീകരിച്ചത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്.
അയവില്ലാതെ കൊവിഡ്; ദിനം പ്രതി ഇരുന്നൂറ് കേസുകള്‍ - കോവിഡും കേരള രാഷ്ട്രീയവും
Kerala Covid Case Update : ഏറ്റവും കൂടതല്‍ പേര്‍ക്ക് കോവിഡ് ബാധിച്ചത് കേരളത്തില്‍, 2872 പേരാണ് ഇപ്പോള്‍ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്
Published : Dec 23, 2023, 4:01 PM IST
|Updated : Dec 23, 2023, 4:46 PM IST
കര്‍ണാടകത്തില്‍ ഇന്നലെ 70 പുതിയ കേസുകളാണ് കര്‍ണാടകത്തില്‍ സ്ഥിരീകരിച്ചത്. തമിഴ്‌നാട്, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗികള്‍ കൂടുന്നുണ്ട്. രാജ്യത്തെ ആക്ടീവ് കേസുകളുടെ ആകെ എണ്ണം 3420 ആണ്.
രാജ്യത്തെ വിമാനത്താവളങ്ങളില്‍ തല്‍കാലം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടെന്നാണ് കേന്ദ്ര തീരുമാനം. വിമാനത്താവളങ്ങളില്‍ പരിശോധനയും നിര്‍ബന്ധമാക്കില്ല. കൊവിഡ് സ്ഥിരീകരിച്ച എല്ലാ സാമ്പിളുകളും ജനിതകശ്രേണീ പരിശോധനയ്ക്ക് അയക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടണ്ട്..