കേരളം

kerala

ETV Bharat / state

തുടർച്ചയായ രണ്ടാം ദിനവും ഇരുപതിനായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന Covid രോഗികൾ

kerala covid today  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  kerala covid  kerala corona cases
തുടർച്ചയായ രണ്ടാം ദിനവും ഇരുപതിനായിരം കടന്ന് സംസ്ഥാനത്തെ പ്രതിദിന കൊവിഡ് രോഗികൾ

By

Published : Jul 28, 2021, 5:59 PM IST

Updated : Jul 28, 2021, 7:14 PM IST

17:50 July 28

22,056 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് 22,056 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി. 

20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 100  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 17,761 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,49,534 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,96,902  സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 3931, തൃശൂര്‍- 3005, കോഴിക്കോട്- 2400, എറണാകുളം- 2397, പാലക്കാട്- 1649, കൊല്ലം- 1462, ആലപ്പുഴ- 1461, കണ്ണൂര്‍- 1179, തിരുവനന്തപുരം- 1101, കോട്ടയം- 1067, കാസര്‍കോട്- 895, വയനാട്- 685, പത്തനംതിട്ട- 549, ഇടുക്കി- 375 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 3679, തൃശൂര്‍- 2989, കോഴിക്കോട്- 2367, എറണാകുളം- 2296, പാലക്കാട്- 1196, കൊല്ലം- 1451, ആലപ്പുഴ- 1446, കണ്ണൂര്‍- 1086, തിരുവനന്തപുരം- 991, കോട്ടയം- 1017, കാസര്‍കോട്- 875, വയനാട്- 676, പത്തനംതിട്ട- 527, ഇടുക്കി- 364 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 18, പാലക്കാട്, കാസര്‍ഗോഡ് 14 വീതം, പത്തനംതിട്ട- 10, കോട്ടയം- 8, കൊല്ലം, തൃശൂര്‍ 7 വീതം, തിരുവനന്തപുരം, എറണാകുളം 5 വീതം, ആലപ്പുഴ, വയനാട് 4 വീതം, കോഴിക്കോട് 3, മലപ്പുറം- 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 1226, കൊല്ലം- 2484, പത്തനംതിട്ട- 488, ആലപ്പുഴ- 624, കോട്ടയം- 821, ഇടുക്കി- 355, എറണാകുളം- 1993, തൃശൂര്‍- 2034, പാലക്കാട്- 1080, മലപ്പുറം- 2557, കോഴിക്കോട്- 2091, വയനാട്- 441, കണ്ണൂര്‍- 1025, കാസര്‍കോട്- 542 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,46,211 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,19,098 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്‍റൈനിലും 27,113 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3125 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Last Updated : Jul 28, 2021, 7:14 PM IST

ABOUT THE AUTHOR

...view details