കേരളം

kerala

By

Published : Jul 21, 2021, 6:00 PM IST

Updated : Jul 21, 2021, 6:44 PM IST

ETV Bharat / state

സംസ്ഥാനത്ത് 17,481 പേർക്ക് കൂടി കൊവിഡ്, 105 മരണം

kerala covid today  kerala covid updates  covid kerala  corona cases in kerala  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് 17,481 പേർക്ക് കൂടി കൊവിഡ്, 105 മരണം

17:22 July 21

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 17,481 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.97 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 105 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,617 ആയി. 

16,600 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 698 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 97 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,131പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,29,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ  1,45,993 സാമ്പിളുകളാണ് പരിശോധിച്ചത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 2318, എറണാകുളം- 2270, കോഴിക്കോട്- 2151, തൃശൂര്‍- 1983, പാലക്കാട്- 1394, കൊല്ലം- 1175, തിരുവനന്തപുരം- 1166, കോട്ടയം- 996, ആലപ്പുഴ- 969, കണ്ണൂര്‍- 777, കാസര്‍കോട്- 776, പത്തനംതിട്ട- 584, വയനാട്- 475, ഇടുക്കി- 447 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 2246, എറണാകുളം- 2220, കോഴിക്കോട്- 2129, തൃശൂര്‍- 1962, പാലക്കാട്- 954, കൊല്ലം- 1164, തിരുവനന്തപുരം- 1087, കോട്ടയം- 955, ആലപ്പുഴ- 956, കണ്ണൂര്‍- 701, കാസര്‍കോട്- 761, പത്തനംതിട്ട- 565, വയനാട്- 465, ഇടുക്കി- 435 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 21, പാലക്കാ-ട് 13, തൃശൂര്‍- 12, കാസര്‍കോട്- 9, കൊല്ലം- 8, പത്തനംതിട്ട- 7, എറണാകുളം, വയനാട് 6 വീതം, കോട്ടയം- 5, തിരുവനന്തപുരം, ആലപ്പുഴ 3 വീതം, കോഴിക്കോട്- 2, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 747, കൊല്ലം- 2017, പത്തനംതിട്ട- 306, ആലപ്പുഴ- 535, കോട്ടയം- 664, ഇടുക്കി- 262, എറണാകുളം- 1600, തൃശൂര്‍- 1583, പാലക്കാട്- 1040, മലപ്പുറം- 2221, കോഴിക്കോട്- 1531, വയനാട്- 335, കണ്ണൂര്‍- 728, കാസര്‍കോട്- 562 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,370 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,81,316 പേര്‍ വീട് ഇന്‍സ്റ്റിറ്റ്യൂവഷണല്‍ ക്വാറന്‍റൈനിലും 25,054 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2401 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Last Updated : Jul 21, 2021, 6:44 PM IST

ABOUT THE AUTHOR

...view details