കേരളം

kerala

Kerala Covid Cases : സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ് ; 142 മരണം

By

Published : Jul 8, 2021, 6:01 PM IST

Updated : Jul 8, 2021, 7:28 PM IST

covid  kerala covid today  kerala covid updates  കേരളാ കൊവിഡ്  കൊവിഡ് കണക്കുകൾ  kerala covid cases  covid cases in kerala
സംസ്ഥാനത്ത് 13,772 പേർക്ക് കൂടി കൊവിഡ്; 142 മരണം

17:43 July 08

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് 13,772  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.83 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. 

ഇതോടെ ആകെ മരണം  14,250 ആയി. 12,937 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 718 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 60 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 57  ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,414 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 1,10,136 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,27,152 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 1981, കോഴിക്കോട്- 1708, തൃശൂര്‍- 1403, എറണാകുളം- 1323, കൊല്ലം- 1151, പാലക്കാട്- 1130, തിരുവനന്തപുരം- 1060, കണ്ണൂര്‍- 897, ആലപ്പുഴ- 660, കാസര്‍കോട്- 660, കോട്ടയം- 628, വയനാട്- 459, പത്തനംതിട്ട- 434, ഇടുക്കി- 278 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം- 1946, കോഴിക്കോട്- 1682, തൃശൂര്‍- 1397, എറണാകുളം- 1291, കൊല്ലം- 1143, പാലക്കാട്- 703, തിരുവനന്തപുരം- 944, കണ്ണൂര്‍- 795, ആലപ്പുഴ- 642, കാസര്‍കോട്- 647, കോട്ടയം- 603, വയനാട്- 445, പത്തനംതിട്ട- 427, ഇടുക്കി- 272 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 23, കാസര്‍കോട്- 9, പാലക്കാട്- 8, കൊല്ലം- 5, തിരുവനന്തപുരം, എറണാകുളം മൂന്ന് വീതം, പത്തനംതിട്ട- 2, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 643, കൊല്ലം- 1141, പത്തനംതിട്ട- 328, ആലപ്പുഴ- 603, കോട്ടയം- 489, ഇടുക്കി- 287, എറണാകുളം- 1812, തൃശൂര്‍- 1206, പാലക്കാട്- 1056, മലപ്പുറം- 1091, കോഴിക്കോട്- 1048, വയനാട്- 209, കണ്ണൂര്‍- 863, കാസര്‍കോട്- 638 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,91,444 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,66,935 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,509 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2534 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടി.പി.ആര്‍. 5ന് താഴെയുള്ള 86, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 382, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 370, ടി.പി.ആര്‍. 15ന് മുകളിലുള്ള 196 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

Last Updated : Jul 8, 2021, 7:28 PM IST

ABOUT THE AUTHOR

...view details