കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 12,078 പേർക്ക് കൂടി COVID 19 ; 136 മരണം

covid Breaking  kerala covid  kerala covid today  kerala covid updates  കേരള കൊവിഡ്  കൊവിഡ് കണക്കുകൾ  കൊവിഡ് രോഗബാധ ഇന്ന്
സംസ്ഥാനത്ത് 12,078 പേർക്ക് കൂടി കൊവിഡ് ; 136 മരണം

By

Published : Jun 24, 2021, 6:02 PM IST

Updated : Jun 24, 2021, 7:14 PM IST

17:54 June 24

24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് 12,078 പേര്‍ക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.37 ആയി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 136  മരണങ്ങളാണ് COVID മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,581 ആയി. 

11,250 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 77 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. 

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,469 പേരുടെ പരിശോധനാഫലം നെഗറ്റീവായി. 99,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 1,16,507 സാമ്പിളുകളാണ് പരിശോധിച്ചത്.

കൊവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം- 1461, കൊല്ലം- 1325, മലപ്പുറം- 1287, തിരുവനന്തപുരം- 1248, കോഴിക്കോട്- 1061, തൃശൂര്‍- 1025, പാലക്കാട്- 990, ആലപ്പുഴ- 766, കണ്ണൂര്‍- 696, കോട്ടയം- 594, പത്തനംതിട്ട- 525, കാസര്‍കോട്- 439, വയനാട്- 352, ഇടുക്കി- 309 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

എറണാകുളം- 1419, കൊല്ലം- 1319, മലപ്പുറം- 1245, തിരുവനന്തപുരം- 1169, കോഴിക്കോട്- 1034, തൃശൂര്‍- 1018, പാലക്കാട്- 521, ആലപ്പുഴ- 756, കണ്ണൂര്‍- 636, കോട്ടയം- 570, പത്തനംതിട്ട- 517, കാസര്‍കോട്- 422, വയനാട്- 332, ഇടുക്കി- 292 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗബാധിതരായ ആരോഗ്യ പ്രവര്‍ത്തകര്‍  

കണ്ണൂര്‍- 21, കാസര്‍കോട്- 13, എറണാകുളം- 10, പാലക്കാട്- 8, കോഴിക്കോട്, വയനാട് 6 വീതം, തിരുവനന്തപുരം- 4, ആലപ്പുഴ, തൃശൂര്‍ 2 വീതം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തരായവർ

തിരുവനന്തപുരം- 1718, കൊല്ലം- 470, പത്തനംതിട്ട- 245, ആലപ്പുഴ- 820, കോട്ടയം- 655, ഇടുക്കി- 472, എറണാകുളം- 2006, തൃശൂര്‍- 1185, പാലക്കാട്- 1011, മലപ്പുറം- 904, കോഴിക്കോട്- 888, വയനാട്- 245, കണ്ണൂര്‍- 433, കാസര്‍കോട്- 417 എന്നിങ്ങനെയാണ് രോഗമുക്തിയായത്.  

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,06,706 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,80,559 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,147 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 

2445 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. എട്ടിന് താഴെയുള്ള 313, ടി.പി.ആര്‍. എട്ടിനും 16നും ഇടയ്ക്കുള്ള 545, ടി.പി.ആര്‍. 16നും 24നും ഇടയ്ക്കുള്ള 152, ടി.പി.ആര്‍. 24ന് മുകളിലുള്ള 24 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുമാണുള്ളത്.തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ ടി.പി.ആര്‍. അടിസ്ഥാനമാക്കി പരിശോധനയും വര്‍ധിപ്പിക്കുന്നതാണ്. 

തിരുവനന്തപുരം മുദാക്കല്‍, പള്ളിച്ചല്‍, പത്തനംതിട്ട കടപ്ര, കോട്ടയം വാഴപ്പള്ളി, എറണാകുളം കീഴ്മാട്, തൃശൂര്‍ വലപ്പാട്, പാലക്കാട് എലവഞ്ചേരി, എരിമയൂര്‍, കണ്ണമ്പ്ര, കിഴക്കഞ്ചേരി, ലെക്കിടി-പേരൂര്‍, മുതുതല, പട്ടാമ്പി, തരൂര്‍, തൃത്താല, വടവന്നൂര്‍, പറളി, പിരായിരി, മലപ്പുറം കാളികാവ്, മാറഞ്ചേരി, പെരുമണ്ണ ക്ലാരി, വഴിക്കടവ്, കാസര്‍ഗോഡ് അജാനൂര്‍, മധുര്‍ എന്നിവയാണ് ടി.പി.ആര്‍ 24ല്‍ കൂടുതലുള്ള പ്രദേശങ്ങള്‍.

Last Updated : Jun 24, 2021, 7:14 PM IST

ABOUT THE AUTHOR

...view details