കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം

Covid Breaking  kerala covid today  kerala covid updates  കേരളാ കൊവിഡ്  covid surge kerala  covid news
സംസ്ഥാനത്ത് 22,318 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 194 മരണം

By

Published : May 28, 2021, 6:07 PM IST

Updated : May 28, 2021, 7:05 PM IST

17:09 May 28

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4 ആണ്

തിരുവനന്തപുരം: സംസ്ഥാനത്ത് 22,318  പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.4  ആണ്. 1175 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 20,885 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു.  

രോഗം സ്ഥിരീകരിച്ചവരില്‍ 164 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ഇന്ന് 194 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8257 ആയി. 26,270 പേർ രോഗമുക്തി നേടി. ഇതോടെ 2,37,819 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ  1,36,068 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (116), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 126 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 124 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

രോഗ ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം- 3938, തിരുവനന്തപുരം- 2545, കൊല്ലം- 2368, എറണാകുളം- 2237, പാലക്കാട്- 2038, തൃശൂര്‍- 1726, കോഴിക്കോട്- 1697, ആലപ്പുഴ- 1640, കോട്ടയം- 1128, കണ്ണൂര്‍- 974, പത്തനംതിട്ട- 728, കാസര്‍കോട്- 534, ഇടുക്കി- 501, വയനാട്- 264 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പർക്ക രോഗബാധിതർ

മലപ്പുറം- 3807, തിരുവനന്തപുരം- 2333, കൊല്ലം- 2360, എറണാകുളം- 2156, പാലക്കാട്- 1346, തൃശൂര്‍- 1710, കോഴിക്കോട്- 1658, ആലപ്പുഴ- 1630, കോട്ടയം- 1051, കണ്ണൂര്‍- 885, പത്തനംതിട്ട- 699, കാസര്‍കോട്- 522, ഇടുക്കി- 483, വയനാട്- 245 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം ബാധിച്ച ആരോഗ്യപ്രവർത്തകർ

കണ്ണൂര്‍- 17, പത്തനംതിട്ട- 16, പാലക്കാട്- 10, എറണാകുളം- 9, തൃശൂര്‍, കാസര്‍ഗോഡ് 8, തിരുവനന്തപുരം- 7, കൊല്ലം, വയനാട് 6, കോഴിക്കോട്- 3, കോട്ടയം, മലപ്പുറം രണ്ടുവീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗമുക്തർ

തിരുവനന്തപുരം- 3276, കൊല്ലം- 2056, പത്തനംതിട്ട- 781, ആലപ്പുഴ- 1830, കോട്ടയം- 652, ഇടുക്കി- 954, എറണാകുളം- 2303, തൃശൂര്‍- 2073, പാലക്കാട്- 2543, മലപ്പുറം- 3260, കോഴിക്കോട്- 1493, വയനാട്- 2444, കണ്ണൂര്‍- 2020, കാസര്‍കോട്- 585 എന്നിങ്ങനെയാണ് രോഗമുക്തിയായത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 8,57,227 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 8,18,117 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 39,110 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3677 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Last Updated : May 28, 2021, 7:05 PM IST

ABOUT THE AUTHOR

...view details