തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ ഇന്ന് അവലോകന യോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി യോഗത്തില്‍ പങ്കെടുക്കും. പ്രതിവാര കേസുകളിൽ കുറവ് വന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നിയന്ത്രണങ്ങളിൽ മാറ്റം വേണ്ടതുണ്ടോയെന്ന് യോഗം ചർച്ച ചെയ്യും.
സംസ്ഥാനത്ത് കൊവിഡ് അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങളിലെ ഇളവ് ചർച്ച ചെയ്യും - കൊവിഡ് അവലോകന യോഗം
സി കാറ്റഗറിയിൽ തിയേറ്ററുകൾ, ജിമ്മുകൾ തുടങ്ങിയവ തുറക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും.
14326848_thumbnail_3x2_covid
നിലവിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകൾ സി കാറ്റഗറിയിലാണ്. ഈ ജില്ലകളിൽ തിയേറ്ററുകൾ, ജിമ്മുകൾ തുടങ്ങിയവയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണത്തിൽ ഇളവു വരുത്തുന്നത് യോഗം പരിഗണിക്കും. സി കാറ്റഗറി ജില്ലകളിൽ പൊതുയോഗങ്ങളും നിരോധിച്ചിട്ടുണ്ട്.
ALSO READചിൽഡ്രൻസ് ഹോമിലെ ഒരു കുട്ടിയെ രക്ഷിതാവിനൊപ്പം വിട്ടു; നടപടി അമ്മയുടെ അവശ്യം പരിഗണിച്ച്