തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് തുടക്കം. വിവാഹം ഉൾപ്പെടെ എല്ലാ ചടങ്ങുകളും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. തുടർന്ന് ലഭിക്കുന്ന ക്യു ആർ കോഡ് ഡൗൺലോഡ് ചെയ്‌തു വിവാഹം നടക്കുന്ന സ്ഥലത്ത് പ്രദർശിപ്പിക്കണം എന്നാണ് പുതിയ സർക്കാർ ഉത്തരവ്.
കൊവിഡ് വ്യാപനം; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് - covid restrictions
വിവാഹം ഉൾപ്പെടെ എല്ലാ ചടങ്ങുകളും കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം.
![കൊവിഡ് വ്യാപനം; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കൊവിഡ് വ്യാപനം കൊവിഡ് വ്യാപനം കേരളം കേരളം കേരളം കൊവിഡ് കൊവിഡ് ജാഗ്രത പോർട്ടൽ Kerala covid restrictions Kerala covid covid restrictions Covid Jagratha Portal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11446062-thumbnail-3x2-covid.jpg)
കൊവിഡ് വ്യാപനം; സംസ്ഥാനം കൂടുതൽ നിയന്ത്രണങ്ങളിലേക്ക്
ചടങ്ങിൽ പങ്കെടുക്കുന്നവർ ഫോൺ ഉപയോഗിച്ച് സ്‌കാൻ ചെയ്‌ത് സ്വന്തം വിവരങ്ങൾ നൽകണം. ഓരോ ചടങ്ങിനും ഓരോ ക്യു ആർ കോഡ് ആയിരിക്കും. പങ്കെടുക്കുന്നവരിൽ ആർക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാൽ ആ സമയത്ത് പരിസരത്ത് ഉണ്ടായിരുന്നവരെ ഇതിലൂടെ കണ്ടെത്താം. അതേസമയം, സംസ്ഥാനത്ത് ശേഷിക്കുന്നത് 3.25 ലക്ഷം ഡോസ് വാക്‌സിൻ മാത്രമാണ്. ഇന്ന് 1.75 ലക്ഷം ഡോസ് വാക്‌സിൻ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം 50 ലക്ഷം ഡോസ് വാക്‌സിൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ഇന്നലെ അറിയിച്ചിരുന്നു.