തിരുവനന്തപുരം: സംസ്ഥാനത്ത് 4,581 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3,920 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 49 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. ചികിത്സയിലായിരുന്ന 6,684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 74,802 പേരാണ് ഇനി ചികിത്സയിലുള്ളത്. 4,48,207 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,22,296 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,963 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 മരണങ്ങൾ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് മരണം 1869 ആയി.
കൊവിഡ് ബാധിച്ച് മരിച്ചവർ:
തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം സ്വദേശി സരോജിനി (64), നന്നാട്ടുകാവ് സ്വദേശി സുഭദ്ര (82), കുന്നത്തുകാല്‍ സ്വദേശി വസന്ത (57), തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശി ശോഭ (53), മുളങ്കുന്നത്തുകാവ് സ്വദേശി തങ്കപ്പന്‍ (68), പുതുക്കാട് സ്വദേശി അന്തോണി (87), പാലക്കാട് കൊടുവായൂര്‍ സ്വദേശി ബഹാബ് (78), കിന്നശേരി സ്വദേശി ശശികല (67), വലപ്പാട് സ്വദേശി ബാബുരാജ് (59), പെരിങ്ങോട്ടുകുറിശി സ്വദേശി ഖദീജ (75), മലപ്പുറം കുറുവ സ്വദേശി സുബൈര്‍ (57), കുഴിമന സ്വദേശി അലാവി കുട്ടി (65), കരുവാമ്പ്രം സ്വദേശി ഇബ്രാഹീം (81), വയനാട് മീനങ്ങാടി സ്വദേശി ജോണ്‍ (81), കണ്ണൂര്‍ വേങ്ങര സ്വദേശി മെഹമൂദ് (70), പിലാത്തറ സ്വദേശി ജാനകി അമ്മ (80), താന സ്വദേശി സൈനബി (66), കല്യാശേരി സ്വദേശി ഹുസൈന്‍ കുട്ടി (74) എന്നിവരാണ് മരിച്ചത്.
കൊവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: