തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കായുള്ള കിടക്കകളില്‍ 33 ശതമാനവും ഉപയോഗത്തില്‍. ആരോഗ്യവകുപ്പിന്റെ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ വ്യക്തമാക്കിയിരിക്കുന്നതനുസരിച്ച് സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ 567 ആശുപത്രികളിലായി 24,262 കിടക്കകളാണ് നിലവിലുളളത്. ഇവയില്‍ 7,925 കിടക്കകളിലും നിലവില്‍ രോഗികളെ പ്രവേശിപ്പിച്ചുകഴിഞ്ഞു. ആകെയുള്ള ഐസിയുകളുടെ 25 ശതമാനവും 46 ശതമാനം വെന്റിലേറ്ററുകളും ഉപയോഗത്തിലാണ്. 1,614 ഐസിയു കിടക്കകളില്‍ 414ലും 708 വെന്‍റിലേറ്ററുകളില്‍ 324ലും രോഗികളെ പ്രവേശിപ്പിച്ചിട്ടിട്ടുണ്ട്. മെഡിക്കല്‍ കോളജുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസി, സിഎസ്എല്‍ടിസി, സ്വകാര്യ ആശുപത്രികള്‍ എന്നിവയില്‍ നിന്നുള്ള കണക്കുകളാണിവ.
പ്രതിദിന രോഗികളുടെ എണ്ണം 28,000വും കടന്ന് നില്‍ക്കുന്ന കേരളത്തെ കാത്തിരിക്കുന്ന ഗുരുതരമായ സാഹചര്യത്തിന്‍റെ സൂചനകളാണീ കണക്കുകള്‍. പരമാവധി ചികിത്സ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ കിടക്കകള്‍ ഒരുക്കാനുള്ള പരിശ്രമത്തിലാണ് സര്‍ക്കാര്‍. 25 ശതമാനം കിടക്കകള്‍ കൊവിഡിനായി മാറ്റിവയ്ക്കണമെന്ന് മുഖ്യമന്ത്രി സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതും ഇതേ സാഹചര്യം മുന്നില്‍ക്കണ്ടാണ്.
എറണാകുളത്തെ സ്ഥിതി ആശങ്കാജനകം
കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് ചികിത്സ സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ രോഗികള്‍ നിലവില്‍ ഉണ്ടെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കൊവിഡ് ചികിത്സക്കായുള്ള കിടക്കകളില്‍ എല്ലാം രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞ സാഹചര്യം. ഐസിയു, വെന്റിലേറ്റര്‍ സംവിധാനങ്ങളുടെ കാര്യത്തിലും സ്ഥിതി സമാനം. രോഗലക്ഷണങ്ങള്‍ ഇല്ലാത്ത 150 പേര്‍ക്കും ചെറിയ ലക്ഷണങ്ങളുള്ള 67 പേര്‍ക്കും ചികിത്സ നല്‍കാനുള്ള സംവിധാനമാണ് നിലവിലുള്ളത്.
തിരുവനന്തപുരത്ത് 2603 കിടക്കകള്‍
തിരുവനന്തപുരം ജില്ലയില്‍ 3,485 കിടക്കകളില്‍ 882 എണ്ണത്തിലാണ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. 275 ഐസിയുകളില്‍ 48 എണ്ണത്തിലും 105 വെന്‍റിലേറ്ററുകളില്‍ 19 എണ്ണത്തിലും ഇപ്പോള്‍ത്തന്നെ രോഗികളുണ്ട്. രോഗബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നിലവില്‍ 486 കൊവിഡ് കിടക്കകളുള്ള മെഡിക്കല്‍ കോളജില്‍ 1,400 കിടക്കകള്‍ കൂടി സജ്ജീകരിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ് സര്‍ക്കാര്‍. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 1,100 കിടക്കകളും എസ്എടി. ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. നിലവിലെ 115 ഐസിയു കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കും. അതില്‍ 130 എണ്ണം വെന്‍റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും. ഈ മാസം 30നകം ഈ കിടക്കകള്‍ സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരെയും കൂട്ടും. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റ് ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാനും തീരുമാനമുണ്ട്. 150 നഴ്സുമാരേയും 150 ക്ലീനിംഗ് സ്റ്റാഫിനെയും അടിയന്തരമായി നിയമിക്കും.
ജില്ല തിരിച്ചുള്ള കണക്കുകള്‍
ആലപ്പുഴ
- ആകെയുള്ള കിടക്കകള്‍ 2610
- ഉപയോഗിക്കുന്നത് 577
- ഐസിയു കിടക്കകള്‍ 78
- ഉപയോഗിക്കുന്നത് 2
- വെന്‍റിലേറ്റര്‍ കിടക്കകള്‍ 42
- ഉപയോഗിക്കുന്നത് 0
ഇടുക്കി
- ആകെയുള്ള കിടക്കകള്‍ 525
- ഉപയോഗിക്കുന്നത് 103
- ഐസിയു കിടക്കകള്‍ 39
- ഉപയോഗിക്കുന്നത് 7
- വെന്‍റിലേറ്റര്‍ കിടക്കകള്‍ 23
- ഉപയോഗിക്കുന്നത് 14
കണ്ണൂര്‍
- ആകെയുള്ള കിടക്കകള്‍ 1523
- ഉപയോഗിക്കുന്നത് 705
- ഐസിയു കിടക്കകള്‍ 541
- ഉപയോഗിക്കുന്നത് 83
- വെന്‍റിലേറ്റര്‍ കിടക്കകള്‍ 54
- ഉപയോഗിക്കുന്നത് 20