കേരളം

kerala

ETV Bharat / state

KERALA COVID CASES: സംസ്ഥാനത്ത് കൊവിഡ് കുത്തനെ ഉയര്‍ന്നു; 23,676 പേര്‍ക്ക് രോഗം - പിണറായി മന്ത്രിസഭ

Kerala covid cases  കേരള കൊവിഡ്  കോവിഡ്  virus rised sharply in kerala state  KERALA COVID CASES  KERALA COVID  കേരള ആരോഗ്യ മന്ത്രാലയം  kerala health ministry  കോവിഡ് വാര്‍ത്ത  കേരള സര്‍ക്കാര്‍  kerala govt.  പിണറായി മന്ത്രിസഭ  pinarayi ministry
KERALA COVID CASES: സംസ്ഥാനത്ത് കൊവിഡ് കുത്തനെ ഉയര്‍ന്നു; 23,676 പേര്‍ക്ക് രോഗം

By

Published : Aug 3, 2021, 6:12 PM IST

Updated : Aug 3, 2021, 7:33 PM IST

17:46 August 03

1,73,221 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 148 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് 23,676 പേര്‍ക്ക് ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചു. 15,626 പേരാണ് പുതുതായി രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 32,58,310 ആയി. 1,73,221 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  

24 മണിക്കൂറിനിടെ 1,99,456 സാമ്പിളുകള്‍ പരിശോധിച്ചു. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകള്‍  2,77,15,059 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.87 ആണ്. 148 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ചൊവ്വാഴ്ച സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 17,103 ആയി. 

രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 22,530 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 927 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ടി.പി.ആര്‍ 15ന് മുകളിലുള്ളത് 323 പ്രദേശങ്ങളാണ്.

രോഗികളുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 4276, തൃശൂര്‍ 2908, എറണാകുളം 2702, കോഴിക്കോട് 2416, പാലക്കാട് 2223, കൊല്ലം 1836, ആലപ്പുഴ 1261, കോട്ടയം 1241, കണ്ണൂര്‍ 1180, തിരുവനന്തപുരം 1133, കാസര്‍ഗോഡ് 789, വയനാട് 787, പത്തനംതിട്ട 584, ഇടുക്കി 340 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

മലപ്പുറം 4219, തൃശൂര്‍ 2886, എറണാകുളം 2651, കോഴിക്കോട് 2397, പാലക്കാട് 1572, കൊല്ലം 1828, ആലപ്പുഴ 1250, കോട്ടയം 1160, കണ്ണൂര്‍ 1087, തിരുവനന്തപുരം 1051, കാസര്‍കോട് 774, വയനാട് 767, പത്തനംതിട്ട 555, ഇടുക്കി 333 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവർ

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,626 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 797, കൊല്ലം 1199, പത്തനംതിട്ട 451, ആലപ്പുഴ 730, കോട്ടയം 877, ഇടുക്കി 299, എറണാകുളം 2000, തൃശൂര്‍ 2293, പാലക്കാട് 1014, മലപ്പുറം 2277, കോഴിക്കോട് 1864, വയനാട് 394, കണ്ണൂര്‍ 748, കാസര്‍ഗോഡ് 683 എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്. ഇതോടെ 1,73,221 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 32,58,310 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

വിവിധ ക്വാറന്‍റൈനുകളില്‍ കഴിയുന്നവര്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,66,154 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,37,296 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റൈനിലും 28,858 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2456 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. അഞ്ചിന് താഴെയുള്ള 62, ടി.പി.ആര്‍. അഞ്ചിനും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. പത്തനംതിട്ട, പാലക്കാട് 18 വീതം, എറണാകുളം, വയനാട്, കാസര്‍ഗോഡ് 12 വീതം, തൃശൂര്‍ 10, കണ്ണൂര്‍ 9, തിരുവനന്തപുരം 7, കൊല്ലം 6, കോട്ടയം, മലപ്പുറം 3 വീതം, ആലപ്പുഴ 2, ഇടുക്കി, കോഴിക്കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

ALSO READ:'നിയന്ത്രണങ്ങള്‍ മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ കേന്ദ്രീകരിക്കണം' ; നിര്‍ദേശങ്ങളുമായി കെ.ജി.എം.ഒ.എ

Last Updated : Aug 3, 2021, 7:33 PM IST

ABOUT THE AUTHOR

...view details