സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ്
17:08 May 11
നിലവില്‍ 27 പേരാണ് ചികിത്സയിലുള്ളത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട് നാല് പേര്‍ക്കും പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആരുടെയും പരിശോധനഫലം ഇന്ന് നെഗറ്റീവായിട്ടില്ല. നിലവില്‍ 27 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 519 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 489 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്. കാസര്‍കോട് രോഗം സ്ഥിരീകരിച്ചവര്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്. പാലക്കാട് രോഗം സ്ഥിരീകരിച്ച വ്യക്തി ചെന്നൈയില്‍ നിന്നും മലപ്പുറത്തെ വ്യക്തി കുവൈറ്റില്‍ നിന്നുമാണെത്തിയത്. വയനാട് ജില്ലയില്‍ സമ്പര്‍ക്കം വഴിയാണ് ഒരാള്‍ക്ക് രോഗം ബാധിച്ചത്.
വിവിധ ജില്ലകളിലായി 27,986 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 27,545 പേര്‍ വീടുകളിലും 441 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 187 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 37,858 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 37,098 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്നും 3,842 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 3,791 സാമ്പിളുകള്‍ നെഗറ്റീവായി.
ഞായറാഴ്‌ച വരെ 1,307 പേരാണ് വിദേശത്ത് നിന്നുമെത്തിയത് അതിൽ 650 പേർ വീട്ടിലും 641 പേർ കൊവിഡ് കെയർ സെന്‍ററിലും 16 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതിൽ 229 പേർ ഗർഭിണികളാണ്.